|    Aug 18 Fri, 2017 12:32 pm
FLASH NEWS

കോണ്‍ഗ്രസ്സും മുസ്്‌ലിംലീഗും ഒന്നിച്ചു; ഭരണം യുഡിഎഫിന്

Published : 10th November 2016 | Posted By: SMR

കാളികാവ്: ചോക്കാട് ഗ്രാമപ്പഞ്ചായത്തില്‍ ഭരണം യുഡിഎഫിന് ലഭിച്ചു. ഏറെ കാലമായി അകന്നുനിന്ന കോണ്‍ഗ്രസും മുസ്്‌ലിംലീഗും ഒന്നിച്ചതോടെയാണ് ബുധനാഴ്ച പ്രസിഡന്റ്, ൈവസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് കോണ്‍ഗ്രസ്, ലീഗ് അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടത്. േകാണ്‍ഗ്രസ്സിലെ അന്നമ്മാ മാത്യു പ്രസിഡന്റായും മുസ്്‌ലിംലീഗിലെ സി ഹമീദലി വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. രാവിലെ പത്തിന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ കെ ഷാഹിന ഗഫൂറിനെ ആറിനെതിരേ പന്ത്രണ്ട് വോട്ടുകള്‍ക്ക് പരാജപ്പെടുത്തിയാണ് അന്നമ്മ മാത്യു പ്രസിഡന്റ് സ്ഥാനത്തെത്തിയത്. ലീഗിലെ പി ഹംസ അന്നമ്മാ മാത്യുവിന്റെ പേര് നിര്‍ദേശിച്ചു. കോണ്‍ഗ്രസ്സിലെ ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍ പിന്താങ്ങി. ഉച്ചയ്ക്ക് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ വാളാഞ്ചിറ ബഷീറിനെ പരാജയപ്പെടുത്തിയാണ് കല്ലാമൂല വാര്‍ഡില്‍നിന്നുള്ള കെ ഹമീദലി തിരഞ്ഞെടുക്കപ്പെട്ടത്. ഐടിഡിപി അസിസ്റ്റന്റ് പ്രൊജക്ട് ഓഫിസര്‍ ഹെറാള്‍ഡ് ജോണ്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.  കഴിഞ്ഞ 19ന് യുഡിഎഫ് കോണ്ടുവന്ന അവിശ്വാസ പ്രമേയത്തിലാണ് ഒമ്പത് മാസത്തെ, സിപിഎം ഭരണം അവസാനിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന കോണ്‍ഗ്രസ്സിലെ ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണനെതിരേ സിപിഎമ്മും അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നുവെങ്കിലും അദ്ദേഹം രാജിവച്ചൊഴിഞ്ഞതോടെ ആ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വേണ്ടിവന്നില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക