|    Jan 20 Fri, 2017 11:22 am
FLASH NEWS

കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി; എ, ഐ ഗ്രൂപ്പുകള്‍ പോരിലേക്ക്

Published : 13th October 2016 | Posted By: Abbasali tf

ആലപ്പുഴ: നഗരസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി എ, ഐ ഗ്രൂപ്പുകള്‍ തുറന്ന പോരിലേക്ക്. ഇന്നലെ കെ സി വേണുഗോപാലിന്റെ സാന്നിധ്യത്തില്‍ നടന്ന ആലപ്പുഴ നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലര്‍മാരുടെ അവലോകനയോഗത്തില്‍ കോണ്‍ഗ്രസ് ആലപ്പുഴ സൗത്ത്-ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റും നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ ഇല്ലി്ക്കല്‍ കുഞ്ഞുമോനെ പാര്‍ലമെന്ററി പാര്‍ട്ടി പ്രസിഡന്റായി നാമനിര്‍ദ്ദേശം ചെയ്തതിനെതിരെ എ ഗ്രൂപ്പ് അംഗങ്ങള്‍ രംഗത്തെത്തി. ഇതില്‍ പ്രതിഷേധിച്ച് നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബി മെഹബൂബ് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടു. ഇല്ലിയ്ക്കല്‍ കുഞ്ഞുമോനെ യുഡിഎഫ് ചെയര്‍മാനായി തിരഞ്ഞെടുത്തു എന്ന തീരുമാനം തെറ്റാണ്. കൗണ്‍സിലര്‍മാര്‍ ഹിതപരിശോധന നടത്താതെ കെ സി വേണുഗോപാലും എ എ ഷുക്കൂറും ഐ ഗ്രൂപ്പ് തീരുമാനം നടപ്പാക്കുകയായിരുന്നു. സീനിയോറിറ്റി മറികടന്നുള്ള തീരുമാനം കോണ്‍ഗ്രസ് പാര്‍ട്ടി ഇല്ലാതാക്കുമെന്നും ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ ബി മെഹബൂബ് പറയുന്നു. അതേസമയം പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫെയ്‌സ് ബുക്കിലൂടെ പ്രതികരിച്ചു. ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ അണികള്‍ ഉയര്‍ത്തുന്നു. ഡിസിസിയുടെ നേതൃത്വത്തില്‍ തുടങ്ങിയ പാലിയേറ്റീവ് സംഘടന ഉദ്ഘാടനം നടത്തിയതല്ലാതെ മറ്റൊന്നും ഉണ്ടായില്ല. ബി മെഹബൂബിന്റെ സംഘടനാ ചരിത്രവും പ്രവര്‍ത്തകര്‍ ചര്‍ച്ചയാക്കിയിട്ടുണ്ട്.  നഗര സഭയിലെ യൂഡിഎഫ് കൗണ്‍സിലര്‍മാരുടെ അവലോകന യോഗം കെ സി വെനിഗോപാല്‍ എം പി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍, നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, വൈസ് ചെയര്‍പേഴ്‌സണ്‍ ബീന കൊച്ചുബാവ, എ എ റസാഖ്, ഇല്ലിയ്ക്കല്‍ കുഞ്ഞുമോന്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക