|    Sep 24 Mon, 2018 12:53 pm
Home   >  Todays Paper  >  page 7  >  

കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത് തന്റെ ഘര്‍വാപസി: സിദ്ദു

Published : 17th January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ജനിച്ചത് കോണ്‍ഗ്രസ്സുകാരനായിട്ടാണെന്നും ഇപ്പോള്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത് തന്റെ ഘര്‍വാപസിയാണെന്നും നവ്‌ജോത് സിങ് സിദ്ദു. കഴിഞ്ഞദിവസം കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന സിദ്ദു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു. പത്ത് വര്‍ഷത്തിലധികം ബിജെപിയില്‍ പ്രവര്‍ത്തിച്ച സിദ്ദു കഴിഞ്ഞ സപ്തംബറിലാണ് പാര്‍ട്ടി വിട്ടത്. പഞ്ചാബില്‍ കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ അമരീന്ദര്‍ സിങിന്റെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ തയാറാണോ എന്ന ചോദ്യത്തിന് ലാലുവിനും നിതീഷിനും തമ്മില്‍ യോജിക്കാമെങ്കില്‍ എന്തുകൊണ്ട് തനിക്കും അമരീന്ദര്‍ സിങിനും യോജിച്ചു പ്രവര്‍ത്തിച്ചുകൂടാ എന്നായിരുന്നു സിദ്ദുവിന്റെ മറുപടി. ചര്‍ച്ചയിലൂടെ രണ്ടു രാഷ്ട്രങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നില്ലേ പിന്നെയാണോ രണ്ടു വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിഷമം എന്ന് അദ്ദേഹം ചോദിച്ചു. പഞ്ചാബ് ഹരിത വിപ്ലവത്തിന്റെ കാര്യത്തിലായിരുന്നു ഒരു കാലത്ത് അറിയപ്പെട്ടിരുന്നത്. ഇപ്പോള്‍ മയക്കുമരുന്നിന്റെ പേരിലാണ് അറിയപ്പെടുന്നത്. പഞ്ചാബിലെ യുവാക്കളെ ഇഞ്ചിഞ്ചായി മരിക്കാന്‍ ഞാന്‍ അനുവദിക്കുകയില്ല- അദ്ദേഹം പറഞ്ഞു. ബിജെപി സഖ്യത്തിനാണ് പ്രാധാന്യം നല്‍കുന്നത്. താന്‍ പഞ്ചാബിനെയാണ് തിരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി നാലിന് നടക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കിഴക്കന്‍ അമൃത്‌സര്‍ മണ്ഡലത്തില്‍ നിന്നും സിദ്ദു മല്‍സരിക്കുമെന്നാണ് സൂചന. 2004 മുതല്‍ 2014 വരെ സിദ്ദു പ്രതിനിധാനം ചെയ്ത അമൃത്‌സര്‍ ലോകസഭാ മണ്ഡലത്തിലാണ് ഇത്. അതെസമയം, സിദ്ദു ഒരു മനുഷ്യ ബോംബാണെന്നും താമസിയാതെ അത് കോണ്‍ഗ്രസ്സിന്റെ മുഖത്ത് സ്‌ഫോടനമുണ്ടാക്കുമെന്നും പഞ്ചാബ് ഉപമുഖ്യമന്ത്രിയും അകാലിദള്‍ നേതാവുമായ സുഖ്ബൂര്‍ ബാദല്‍ അഭിപ്രായപ്പെട്ടു. സിദ്ദു ആറ് മാസത്തിനുള്ളില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്ത് പോവുമെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss