|    May 26 Fri, 2017 7:22 am
FLASH NEWS

കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് പോര്; അഴിച്ചുപണി നടത്തണമെന്ന് ഐ വിഭാഗം

Published : 20th April 2016 | Posted By: SMR

എരുമേലി: യുഡിഎഫ് സ്ഥാനാഥി ജോര്‍ജുകുട്ടി ആഗസ്തിയുടെ വിജയത്തിനായി വിളിച്ചു ചേര്‍ച്ച കണ്‍വന്‍ഷനില്‍ ബഹളം ഇതിനു പിന്നാലെ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളെ മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിലെ ഐ വിഭാഗം രംഗത്തെത്തി. കഴിഞ്ഞ ദിവസം ചെമ്പകത്തുങ്കല്‍ ബില്‍ഡിങില്‍ നടന്ന കണ്‍വെന്‍ഷനിലാണ് ബഹളമുണ്ടായത്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എരുമേലി ബ്ലോക്ക് ഡിവിഷന്‍ വിമതനായി മല്‍സരിച്ച ആള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യ്തതാണ് ബഹളം സൃഷ്ടിച്ചത്.
ആന്റോ ആന്റണി എംപിയുടെ ഉദ്ഘാടനം ബഹളത്തില്‍ മുങ്ങി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വന്‍ പരാജയത്തിനു കാരണക്കാരായ നേതൃത്വം തന്നെയാണ് ഇപ്പോഴും തുടരുന്നതെന്ന് കോണ്‍ഗ്രസ് ഐ വിഭാഗം ആരോപിച്ചു.
ഇതിനെതിരേ കെപിസിസി പ്രസിഡന്റിനു പരാതി നല്‍കുമെന്ന് നേതാക്കളായ വി എസ് ഷുക്കൂര്‍, നാസര്‍ പനച്ചിയില്‍, നെടുംകുന്നം മുഹമ്മദ്, സലിം കണ്ണങ്കര, രഞ്ജിത്ത് കടക്കയം, ഹക്കിം മാടത്താനി, ജോണി വര്‍സീസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day