|    Jun 23 Sat, 2018 5:50 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കോണ്‍ഗ്രസ്സിലുള്ള മുസ്‌ലിംകള്‍ കൊലപാതകികളെന്ന് ബിജെപി നേതാവ്

Published : 1st February 2018 | Posted By: kasim kzm

ബംഗളൂരു: മുസ്‌ലിംകള്‍ക്കെതിരേ വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്. ബിജെപിയെ പിന്തുണയ്ക്കുന്ന മുസ്്‌ലിംകള്‍ നല്ലവരും കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കുന്ന മുസ്‌ലിംകള്‍ കൊലപതകികളുമാണെന്ന പരാമര്‍ശമാണ് ബിജെപി നേതാവും എംഎല്‍സിയുമായ കെ എസ് ഈശ്വരപ്പ നടത്തിയത്. കര്‍ണാടകയിലെ തുമു—കുരുവില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഈശ്വരപ്പ .22ഓളം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ മുസ്്‌ലിംകള്‍ കോണ്‍ഗ്രസ്സിനോടൊപ്പമാണുള്ളത്. ഭരണത്തിലിരുന്നപ്പോള്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചൊന്നും പറയാനില്ലാത്തതുകൊണ്ടാണ് കോണ്‍ഗ്രസ് ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുന്നതെന്നും ഈശ്വരപ്പ ആരോപിച്ചു. തനിക്ക് വധഭീഷണിയുണ്ടെന്ന് അറിയിച്ചിട്ടും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഗൗരവമായി എടുത്തില്ലെന്നും ഈശ്വരപ്പ കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss