|    Jul 24 Mon, 2017 6:12 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കോണ്‍ഗ്രസ്സിന്റെ ശൈഥില്യം പാരമ്യത്തിലെന്ന് വിലയിരുത്തല്‍

Published : 10th July 2016 | Posted By: SMR

കോഴിക്കോട്: തിരഞ്ഞെടുപ്പുഫലം വിലയിരുത്താനായി മുസ്‌ലിംലീഗിന്റെ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം കോഴിക്കോട്ട് തുടങ്ങി. തിരഞ്ഞെടുപ്പില്‍ സംഭവിച്ച പാളിച്ചകളെ കുറിച്ചു വിശദമായ ചര്‍ച്ചയും തുട ര്‍നടപടികളും സംഘടനാപ്രവ ര്‍ത്തനം സജീവമാക്കലും മെം ബര്‍ഷിപ്പ് കാംപയിനുമാണ് യോഗത്തിന്റെ പ്രധാന അജണ്ട.
തൊണ്ടയാട് ബൈപാസിലെ ഗാര്‍ഡന്‍ ഹെറിറ്റേജില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ 150ഓളം നേതാക്കള്‍ പങ്കെടുത്തു. കോണ്‍ഗ്രസ്സിലെ ഭിന്നത യുഡിഎഫിന്റെ തോല്‍വിക്ക് ആക്കം കൂട്ടിയെന്ന് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. കോ ണ്‍ഗ്രസ്സിന്റെ ശൈഥില്യം കേരളത്തില്‍ അതിന്റെ പാരമ്യത്തിലാണ്. കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ലീഗ് യുഡിഎഫില്‍ ഏതു രീതിയില്‍ മുന്നോട്ടു പോവണം എന്നതിനെപ്പറ്റി കൂടുതല്‍ ആലോചന നടത്തണം.
ചിലയിടങ്ങളില്‍ കോണ്‍ഗ്രസ് ലീഗിനെതിരേ പ്രവര്‍ത്തിച്ചു. ന്യൂനപക്ഷത്തിന്റെ വിശ്വാസം ആര്‍ജിച്ചെടുക്കാന്‍ എല്‍ഡിഎഫിനു സാധിച്ചു. കോഴിക്കോട് ജില്ലയില്‍ ലീഗിന്റെ സിറ്റിങ് സീറ്റുകളായ കൊടുവള്ളിയും തിരുവമ്പാടിയും നഷ്ടപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച സമിതി റിപോര്‍ട്ട് സമര്‍പ്പിച്ചു.
മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ എന്‍ എ ഖാദര്‍, അഡ്വ. എം റഹ്മത്തുല്ല, അഡ്വ. യു എ ലത്തീഫ് തുടങ്ങിയവരടങ്ങിയ സമിതിയായിരുന്നു തോല്‍വിയെക്കുറിച്ച് അന്വേഷണം നടത്തിയത്. യോഗം ഇന്നും തുടരും. അഖിലേന്ത്യാ ട്രഷറര്‍ പി കെ കുഞ്ഞാലിക്കുട്ടി, സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, എം പി അബ്ദുസ്സമദ് സമദാനി തുടങ്ങിയവര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക