|    Feb 25 Sun, 2018 1:26 am
Home   >  Todays Paper  >  page 7  >  

കോണ്‍ഗ്രസ്സിന്റെ മുഖം നഷ്ടപ്പെട്ടു : വി എസ്

Published : 10th November 2017 | Posted By: fsq

 

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടി ല്‍ കോണ്‍ഗ്രസ് നേതാക്കളുടെ അഴിമതിയും സ്ത്രീപീഡനവും അക്കമിട്ടു പറഞ്ഞ സാഹചര്യത്തില്‍ യുഡിഎഫിന്റെയും കോണ്‍ഗ്രസ്സിന്റെയും മുഖം നഷ്ടപ്പെട്ടിരിക്കുകയാണെന്നു വി എസ് അച്യുതാനന്ദന്‍.ഉമ്മന്‍ചാണ്ടി നേരിട്ട് തന്റെ ഔദ്യോഗിക വസതിയില്‍ വച്ച് കോടിക്കണക്കിനു രൂപ നേരിട്ടു കൈപ്പറ്റിയെന്നു തുടങ്ങി, അഴിമതിക്കു കൂട്ടുനില്‍ക്കുന്നതിനു വേണ്ടി ഒരു സംരംഭകയോട് അവരുടെ ശരീരം പ്രതിഫലമായി വാങ്ങി എന്നതു വരെയുള്ള കണ്ടെത്തലുകളാണു സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇനിയും അവര്‍ക്കു പൊതുപ്രവര്‍ത്തകര്‍ എന്ന ലേബലില്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തി ല്‍ ആരോപണ വിധേയരായ എല്ലാ നേതാക്കളും ജനങ്ങളോട് മാപ്പു പറഞ്ഞു പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതാണു രാഷ്ട്രീയ മര്യാദയെന്നു വി എസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss