|    Oct 18 Wed, 2017 12:26 am
FLASH NEWS

കോണ്‍ഗ്രസ്സിനേറ്റ തിരിച്ചടിയുടെ കാരണം സംഘടനാ ദൗര്‍ബല്യം: മുല്ലപ്പള്ളി

Published : 15th November 2015 | Posted By: SMR

കോഴിക്കോട്: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേറ്റ തിരിച്ചടിയുടെ കാരണം സംഘടനാ ദൗര്‍ബല്യമാണന്ന് മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. നേതാക്കളുടെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്ഥയുണ്ടായിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാറിനെതിരായ വിധിയെഴുത്തല്ല. സംഘടനാ തലത്തിലെ ദൗര്‍ബല്യവും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഘടകകക്ഷികള്‍ക്കുള്ള അസ്വാരസ്യവും തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചു.
താനടക്കമുള്ള നേതാക്കളുടെ ഭാഗത്തു നിന്ന് കുറ്റകരമായ വീഴ്ചയാണ് ഇക്കാര്യത്തിലുണ്ടായതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ നിലവില്‍ മറ്റൊരന്വേഷണത്തിന്റെ സാഹചര്യമില്ല. പുതിയ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ തീര്‍ച്ചയായും മറ്റൊരന്വേഷണത്തിന്റെ ആവശ്യമുള്ളൂ.
മുന്‍ മന്ത്രിസഭകള്‍ കാറ്റിലാടിയ സമയത്ത് ശക്തമായ നിലാപാട് എടുത്തിട്ടുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സമഗ്രമായ അന്വേഷണം നടക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ ഡിസിസിയിലെത്തിയതായിരുന്നു മുല്ലപ്പള്ളി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക