|    Aug 21 Mon, 2017 3:47 pm
FLASH NEWS

കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തുകയെന്നത് കാലഘട്ടത്തിന്റെ ആവശ്യം: ഉമ്മന്‍ചാണ്ടി

Published : 13th August 2017 | Posted By: fsq

 

മാനന്തവാടി: കാലഘട്ടം ആവശ്യപ്പെടുന്ന പ്രകാരം കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്താന്‍ ഇപ്പോള്‍ നടന്നുവരുന്ന കോണ്‍ഗ്രസ് കുടുംബ സംഗമങ്ങള്‍ക്ക് കഴിയുമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആലാറ്റില്‍ നിര്‍മല എല്‍പി സ്‌കൂളില്‍ നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുമ്പ് തിരഞ്ഞെടുപ്പ് സമയങ്ങളില്‍ മാത്രമായിരുന്നു കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികള്‍. ഇന്നാവട്ടെ, മുഴുവന്‍ ബൂത്ത് കമ്മിറ്റികളും മുഴുവന്‍ സമയ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നു. അതുകൊണ്ടു തന്നെ ഇപ്പോള്‍ നടക്കുന്ന കുടുംബസംഗമങ്ങള്‍ കോണ്‍ഗ്രസ്സിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്. ആയുധങ്ങള്‍ കൊണ്ട് പോരാടുകയല്ല, ഭരണകര്‍ത്താക്കള്‍ ചെയ്യേണ്ടത്. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണ് വേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ജോസ് ഓലിക്കല്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ കെ കെ അബ്രഹാം, എന്‍ ഡി അപ്പച്ചന്‍, കെ എല്‍ പൗലോസ്, അഡ്വ. എന്‍ കെ വര്‍ഗീസ്, എം ജി ബിജു സംസാരിച്ചു. കുഴിനിലത്ത് നടന്ന മാനന്തവാടി മണ്ഡലം 55, 56, 57 ബൂത്തുകളുടെ കുടുംബസംഗമവും ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. തങ്കച്ചന്‍ കോട്ടായില്‍ അധ്യക്ഷത വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക