|    Mar 23 Thu, 2017 7:53 am
FLASH NEWS

കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ച് വീണ്ടും ജനതാദള്‍ (യു)

Published : 17th July 2016 | Posted By: SMR

കോട്ടയം: കോണ്‍ഗ്രസ്സിനെതിരേ വിമര്‍ശനവുമായി വീണ്ടും ജനതാദള്‍ (യു). നിയമസഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ സമ്പൂര്‍ണ തോല്‍വിക്കു പ്രധാന കാരണം കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും കാട്ടിയ അലസതയാണെന്നു കോ—ട്ടയത്തു ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടെന്ന് കെപിസിസി നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയിട്ടും അവര്‍ക്കെതിരേ നടപടിയെടുക്കാതെ നേതൃത്വം കുറ്റകരമായ അനാസ്ഥയാണു കാട്ടുന്നത്. ഇക്കാര്യത്തില്‍ പൂര്‍ണ ഉത്തരവാദിത്തം കെപിസിസി നേതൃത്വത്തിനാണ്. മുന്‍മന്ത്രി കെ പി മോഹനനെതിരേയും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. കൂട്ടത്തോല്‍വിക്കു പ്രധാന കാരണക്കാരിലൊരാള്‍ മോ—ഹനനാണ്. മുന്നണി മാറാന്‍ അവസരം ഉണ്ടായിരുന്നിട്ടും വ്യക്തിതാല്‍പര്യം കണക്കിലെടുത്ത് അതിനെ അട്ടിമറിച്ചു. എല്‍ഡിഎഫിലായിരുന്നെങ്കില്‍ ഇത്തരത്തിലൊരു തോല്‍വി ഉണ്ടാവുമായിരുന്നില്ലെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
പാര്‍ട്ടി അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാര്‍ എംപിയുടെ അധ്യക്ഷതയില്‍ യോഗംചേര്‍ന്നു മുന്നണിമാറ്റം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാമെന്നും യോഗത്തില്‍ ധാരണയായി. വിശ്രമത്തിലായതിനാല്‍ എം പി വീരേന്ദ്രകുമാര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
നേരത്തെ മുതല്‍ പാര്‍ട്ടിയെ അവഗണിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്നതെന്നു നേതാക്കള്‍ കുറ്റപ്പെടുത്തി. സ്വന്തം പാര്‍ട്ടിയിലെ തമ്മിലടികാരണം മറ്റു കക്ഷികളെ യുഡിഎഫില്‍ ശക്തിപ്പെടുത്താന്‍ യാതൊരു നടപടിയും കോണ്‍ഗ്രസ് സ്വീകരിക്കുന്നില്ല. പാലക്കാട് , നേമം തോല്‍വി അന്വേഷണ കമ്മിറ്റി റിപോര്‍ട്ടില്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ശക്തമായി മുന്നോട്ടുപോവാനും യോഗം തീരുമാനിച്ചു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറാവരുത്. വടകര, പാലക്കാട് സീറ്റുകള്‍ വാങ്ങിയെടുക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
വിഷയം ചര്‍ച്ചചെയ്യാന്‍ അടിയന്തരമായി യുഡിഎഫ് യോഗംവിളിക്കണം. നേമത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വോട്ട് കച്ചവടം നടത്തിയതായും യുഡിഎഫിനെ രാഷ്ട്രീയമായി വഞ്ചിച്ചതായുമുള്ള പരാമര്‍ശങ്ങള്‍ ഗൗരവമുള്ളതാണ്.
വിഷയത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കെപിസിസി നേതൃത്വത്തിന് മാറിനില്‍ക്കാനാവില്ലെന്നും വര്‍ഗീസ് ജോര്‍ജ് വ്യക്തമാക്കി.—

(Visited 24 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക