|    May 29 Mon, 2017 1:32 pm
FLASH NEWS

കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ച് ഒ രാജഗോപാല്‍

Published : 18th April 2016 | Posted By: SMR

പാലക്കാട്: അഴിമതി നടത്താതെ കോണ്‍ഗ്രസ്സിന് പിടിച്ചുനില്‍ക്കാനാവില്ലെന്നതിന്റെ തെളിവാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍. കേന്ദ്രം ഭരിച്ചാലും കേരളം ഭരിച്ചാലും കട്ടുമുടിക്കണം എന്ന നയമാണ് കോണ്‍ഗ്രസ്സിന്റേത്. എന്‍ഡിഎ പാലക്കാട്, നെന്മാറ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതിയുടെ തുടര്‍ ഭരണം ആവശ്യപ്പെട്ടാണ് യുഡിഎഫ് വോട്ട് ചോദിക്കുന്നത്. ഇതിനുള്ള മറുപടി തിരഞ്ഞെടുപ്പില്‍ ലഭിക്കും. സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലം അഭിമാനത്തോടെ ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ്സിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ. ഇ കൃഷ്ണദാസ്, മണ്ഡലം പ്രസിഡന്റ് പി സ്മിതേഷ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day