|    Aug 18 Fri, 2017 12:55 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കോണ്‍ഗ്രസ്സിനെ പരിഹസിച്ച് വിഎസ്

Published : 2nd April 2016 | Posted By: SMR

തിരുവനന്തപുരം: ആരാണ് പെരുംകള്ളന്‍, ആരാണ് കുട്ടിക്കള്ളന്‍ എന്ന തര്‍ക്കമാണ് കോണ്‍ഗ്രസ്സിന്റെ സീറ്റ് വിഭജനം സംബന്ധിച്ച് ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഉള്ളതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. അഴിമതിക്കാരായ മന്ത്രിമാര്‍ മാറിനില്‍ക്കണമെന്ന് ഒരുവിഭാഗം കോണ്‍ഗ്രസ്സുകാര്‍ പറഞ്ഞപ്പോള്‍, അങ്ങനെയെങ്കില്‍ താന്‍ തന്നെയാണ് മാറിനില്‍ക്കേണ്ടയാള്‍ എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത.് ഇത് കേട്ടപ്പോള്‍ ഇത്രയും നാള്‍ എല്ലാ അഴിമതികള്‍ക്കും കൊള്ളരുതായ്മകള്‍ക്കും കൂട്ടുനിന്ന കെപിസിസി പ്രസിഡന്റിന്റെ ശബ്ദം നിലച്ചുപോയി. ജനങ്ങളെ പറ്റിക്കുന്നതിനും അഴിമതിയില്‍ നിന്നു ശ്രദ്ധതിരിക്കുന്നതിനും കോണ്‍ഗ്രസ്സില്‍ ഏതാനും ചില യോഗ്യന്മാരുണ്ടെന്ന് കാണിക്കുന്നതിനും വേണ്ടിയുള്ളതാണ് ഇപ്പോള്‍ നടത്തുന്ന പൊറാട്ടു നാടകമെന്നും വിഎസ് വാര്‍ത്തക്കുറിപ്പില്‍
പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക