|    Dec 17 Mon, 2018 10:16 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കോണ്‍ഗ്രസ്സിനെ നശിപ്പിക്കുമെന്നു പ്രഖ്യാപിച്ചവര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നു: ഉമ്മന്‍ചാണ്ടി

Published : 13th November 2018 | Posted By: kasim kzm

ചാവക്കാട്: കോണ്‍ഗ്രസ്സിനെ നശിപ്പിച്ചേ അടങ്ങൂവെന്നു പ്രഖ്യാപിച്ചവര്‍ പോലും ഇന്ന് കോണ്‍ഗ്രസ്സിനെ ഉറ്റുനോക്കുകയാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചാവക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ എം വി അബൂബക്കര്‍, കെ ബീരു അനുസ്മരണവും പുരസ്‌കാര വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ എഐസിസി അംഗവും തൃശൂര്‍ ഡിസിസി പ്രസിഡന്റുമായിരുന്ന എം വി അബൂബക്കറിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ കര്‍മശ്രേഷ്ഠ പുരസ്‌കാരം കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന് ഉമ്മന്‍ചാണ്ടി സമ്മാനിച്ചു. ചാവക്കാട് നഗരസഭയുടെ പ്രഥമ ചെയര്‍മാനായിരുന്ന കെ ബീരു സ്മാരക ജീവകാരുണ്യ പുരസ്‌കാരം ഇ പി മൂസഹാജിക്കു വേണ്ടി ബന്ധു അലിയാര്‍ ഉമ്മന്‍ചാണ്ടിയില്‍ നിന്ന് ഏറ്റുവാങ്ങി. ചാവക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ വി ഷാനവാസ് അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് ടി എന്‍ പ്രതാപന്‍, മുന്‍ മന്ത്രി കെ പി വിശ്വനാഥന്‍, ഒ അബ്ദുര്‍റഹ്മാന്‍കുട്ടി, പി എ മാധവന്‍, ടി വി ചന്ദ്രമോഹന്‍, ജോസഫ് ചാലിശ്ശേരി, കെ നവാസ്, പി യതീന്ദ്രദാസ്, സി എ ഗോപപ്രതാപന്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss