|    Sep 24 Sun, 2017 12:16 pm
FLASH NEWS

കോണ്‍ഗ്രസ്സിനെതിരേ യൂത്ത്‌ലീഗിന്റെ ഫഌക്‌സ് ബോര്‍ഡ്

Published : 8th March 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: ചീരാലില്‍ കോണ്‍ഗ്രസ്സിനെതിരേ യൂത്ത്‌ലീഗിന്റെ ഫഌക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. ഇന്നലെ രാവിലെ ചീരാല്‍ ടൗണിലാണ് കൈപ്പത്തിക്ക് വോട്ടില്ല എന്നെഴുതിയ ഫഌക്‌സ് ബോര്‍ഡ് യൂത്ത്‌ലീഗ് പ്രവര്‍ത്തര്‍ സ്ഥാപിച്ചത്. കൈപ്പത്തിക്ക് വോട്ടില്ല, കോണ്‍ഗ്രസ്സിന്റെ നെറികെട്ട കൂറുമാറ്റ രാഷ്ട്രീയം തിരിച്ചറിയുക എന്ന തലക്കേട്ടോടെയുള്ള ഫഌക്‌സ് ബോര്‍ഡാണ് സ്ഥാപിച്ചിരിക്കുന്നത്.
മുന്നണിബന്ധം മറക്കുന്ന കോണ്‍ഗ്രസ്സുകാര്‍ക്ക് കോണി ചിഹ്നത്തോട് അലര്‍ജിയെങ്കില്‍ ഹരിതപതാകയെ നിങ്ങള്‍ വര്‍ഗീയപതാകയാക്കിയെങ്കില്‍, കോണിയെ നിങ്ങള്‍ വര്‍ഗീയ ചിഹ്നമാക്കിയെങ്കില്‍, ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിനെ നിങ്ങള്‍ വര്‍ഗീയ പാര്‍ട്ടിയാക്കിയെങ്കില്‍ കൈപ്പത്തിക്ക് വോട്ടില്ല എന്നാണ് ഫഌക്‌സില്‍ എഴുതിയിരിക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് മുസ്‌ലിംലീഗ് നേതൃത്വം ഇടപെട്ട് ഫഌക്‌സ്‌ബോര്‍ഡ് നീക്കംചെയ്യാന്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് .കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചീരാലില്‍ മല്‍സരിച്ച ലീഗ് സ്ഥാനാര്‍ഥിയുടെ പരാജയമാണ് ഇത്തരമൊരു ഫളക്‌സ്‌ബോര്‍ഡ് സ്ഥാപിക്കാന്‍ കാരണമായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക