|    Jan 24 Tue, 2017 8:43 am

കോണ്‍ഗ്രസ്സിനെതിരേ മാണി; ശത്രുക്കളുമായി ചേര്‍ന്ന് പാര്‍ട്ടിക്കെതിരേ ചിലര്‍ ഗൂഢാലോചന നടത്തി

Published : 15th August 2016 | Posted By: SMR

കോട്ടയം: കോണ്‍ഗ്രസ്സിനെതിരേ ആഞ്ഞടിച്ച് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണി. കേരളാ കോണ്‍ഗ്രസ്സിനെതിരേ ശത്രുക്കളുമായി ചേര്‍ന്ന് ചിലര്‍ ഗൂഢാലോചന നടത്തിയെന്നും മുന്നണി വിടാനുള്ള തീരുമാനം പാര്‍ട്ടി ഒറ്റയ്ക്ക് എടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മാണി.
കേരളാ കോണ്‍ഗ്രസ്സിനെതിരേ ശത്രുക്കള്‍ക്കു മാന്യത ഉണ്ടാക്കിക്കൊടുക്കുകയാണ് അവര്‍ ചെയ്തത്. ഒറ്റയ്ക്കു നില്‍ക്കാനുള്ള തീരുമാനത്തില്‍ പാര്‍ട്ടിയില്‍ എതിരഭിപ്രായമില്ല. ഒറ്റയ്ക്കു നില്‍ക്കാന്‍ കഴിവുള്ള പാര്‍ട്ടിയാണെന്നു കേരളാ കോണ്‍ഗ്രസ് തെളിയിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് എതിരാളികള്‍ വര്‍ധിച്ചിട്ടുണ്ട്. പൊതുവഴിയില്‍ കോണ്‍ഗ്രസ്സിനെതിരേ വിഴുപ്പലക്കിയിട്ടില്ല. അതു കേരളാ കോണ്‍ഗ്രസ്സിന്റെ മാന്യതകൊണ്ടാണെന്നും മാണി കൂട്ടിച്ചേര്‍ത്തു. കേരളാ കോണ്‍ഗ്രസ് അര്‍പ്പിച്ച വിശ്വാസം തിരികെ കിട്ടിയിട്ടില്ല. കഴിഞ്ഞ 30 വര്‍ഷം യുഡിഎഫിന്റെ വളര്‍ച്ചയ്ക്കു നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ യുഡിഎഫില്‍ ഭദ്രതയും പരസ്പര സഹകരണവുമില്ല. മുന്നണിയില്‍ പൊള്ളയായ ഭംഗിവാക്കു മാത്രമേ ഉള്ളൂവെന്നും മാണി വ്യക്തമാക്കി. പാര്‍ട്ടിയുടെ വളര്‍ച്ചയെ ചിലര്‍ സംശയത്തോടെ കണ്ടു. കേരളാ കോണ്‍ഗ്രസ് ആര്‍ക്കും എതിരല്ല. എന്‍ഡിഎയില്‍ ചേരുക എന്നത് അജണ്ടയിലില്ല. ഇതുമായി ബന്ധപ്പെട്ട് ദുഷ്പ്രചാരണങ്ങളാണു നടത്തുന്നത്. കേരളാ കോണ്‍ഗ്രസ് എങ്ങോട്ടാണു പോവുന്നത് എന്ന ചര്‍ച്ചതന്നെ രാഷ്ട്രീയമാന്യതയല്ല. നന്‍മ ചെയ്താല്‍ നന്‍മയെന്നും തെറ്റ് ചെയ്താല്‍ തെറ്റാണെന്നും കേരളാ കോണ്‍ഗ്രസ് പറയുമെന്നും മാണി പറഞ്ഞു.
നിത്യോപയോഗ സാധനങ്ങളുടെ വില സര്‍ക്കാര്‍ വര്‍ധിപ്പിക്കുകയാണ്. റബറിന്റെ വില 200 രൂപയായി നിശ്ചയിക്കണമെന്നും ഒരേക്കറും അതില്‍ താഴെയും ഭൂമി ഉള്ള കര്‍ഷകരെ ബിപിഎല്‍ പട്ടികയില്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും മാണി ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക