|    Mar 23 Thu, 2017 4:02 pm
FLASH NEWS

കോണ്‍ഗ്രസ്സിനെതിരേയുള്ള മാണിയുടെ പരാതി വിജിലന്‍സും സര്‍ക്കാരും പരിഹരിച്ചെന്ന്

Published : 4th September 2016 | Posted By: SMR

കൊച്ചി: കോഴ ആരോപണങ്ങളുയര്‍ന്നപ്പോള്‍ കോണ്‍ഗ്രസ്സിനെതിരെ മാണി ഉന്നയിച്ച ഇരട്ട നീതി എന്ന പരാതിയ്ക്ക് വിജിലന്‍സും ഇടതുപക്ഷ സര്‍ക്കാറും പരിഹാരം കണ്ടെത്തിയതായി ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ്.
ജനാധിപത്യ കേരള കോണ്‍ഗ്രാറാിന്റെ മധ്യമേഖലാ നേതൃത്വ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്‍ മന്ത്രി കെ ബാബുവിനെതിരേ നടന്ന വിജിലന്‍സ് അന്വേഷണവും റെയ്ഡും ഇതാണ് സൂചിപ്പിക്കുന്നത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് സംവിധാനം സംസ്ഥാനത്തുണ്ടെന്നതിന് തെളിവാണിതെന്ന് അദ്ദേഹം പറഞ്ഞു.
ജേക്കബ് തോമസ് തന്നോട് പകപോക്കുകയാണെന്ന് മാണി പരാതി ഉന്നയിക്കുമ്പോള്‍ നിരപരാധിയായ മാണി എന്തിന് ഭയപ്പെടണമെന്ന ചോദ്യമാണ് ജനങ്ങളുടെ മനസ്സിലുണ്ടാവുക.
കുറ്റം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സിന്റെ നിലപാട്. കുറ്റക്കാരനെങ്കില്‍ കെ എം മാണി ശിക്ഷിക്കപ്പെടണം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെടുത്ത തീരുമാനം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്ത് വച്ച് ഒക്ടോബര്‍ 7, 8, 9 തിയ്യതികളില്‍ നടക്കുന്ന കര്‍ഷക സംഗമവും സംസ്ഥാന പ്രതിനിധി സമ്മേളനത്തിനും മുന്നോടിയായാണ് എറണാകുളത്ത് വച്ച് ഇന്നലെ മധ്യമേഖലാ നേതൃസംഗമം സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡന്റ് ഷൈസന്‍ പി മഞ്ഞൂരാന്‍ അധ്യക്ഷത വഹിച്ചു.
മുന്‍ എംഎല്‍എമാരായ ആ ന്റണി രാജു, മാത്യൂസ് ജോര്‍ജ്ജ്, കെ സി ജോസഫ് എന്നിവരും ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ജോസ് പനക്കാട്, സണ്ണി മണത്തൂക്കാരന്‍, മാത്യു സ്റ്റീഫന്‍, അഡ്വ. എ ജെ ജോസഫ്, എന്‍ പി പോളി, ജയിംസ് കുര്യന്‍, വിന്‍സന്റ് പാറയ്ക്കല്‍  പങ്കെടുത്തു.

(Visited 18 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക