|    Oct 21 Sat, 2017 5:02 am
FLASH NEWS
Home   >  Kerala   >  

കോണ്‍ഗ്രസുമായുള്ള സഖ്യം ഇപ്പോള്‍ അജന്‍ഡയില്‍ ഇല്ലെന്ന് കോടിയേരി

Published : 13th February 2016 | Posted By: G.A.G

KODIYERI-NEWകോഴിക്കോട് : ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള പാര്‍ട്ടിയുടെ സഖ്യം ഇപ്പോള്‍ അജന്‍ഡയില്‍ ഇല്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ അന്തിമതീരുമാനം പിബിയുടേതാണെന്നും കോടിയേരി പറഞ്ഞു.

അതേസമയം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കൊല്‍ക്കത്തയില്‍ ഇന്നലെയാരംഭിച്ച സിപിഎമ്മിന്റെ നിര്‍ണായക സംസ്ഥാന നേതൃയോഗത്തില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന പലനേതാക്കളും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയേ തീരു എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

സംസ്ഥാന സെക്രട്ടേറിയറ്റ്, സമിതി യോഗങ്ങളില്‍ കോണ്‍ഗ്രസ് ബന്ധത്തിനെതിരെ ഒറ്റപ്പെട്ട അഭിപ്രായങ്ങള്‍ മാത്രമാണ് ഉയര്‍ന്നത്. കേരളത്തിന് വേണ്ടി ബംഗാളിനെ മറക്കരുതെന്നും ചരിത്രപരമായ മണ്ടത്തരം ആവര്‍ത്തിക്കരുതെന്നുമാണ് സഖ്യത്തെ അനുകൂലിക്കുന്നവരുടെ വാദം.

സഖ്യം വേണ്ടെന്ന് തീരുമാനിച്ചാല്‍ അത് മണ്ടത്തരമാകുമെന്നാണ് ബംഗാള്‍ നേതാക്കളുടെ പൊതുവികാരമെന്നാണ് റിപോര്‍ട്ടുകള്‍.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക