|    Jul 23 Mon, 2018 1:27 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണം ജനങ്ങളില്‍ നിന്നുള്ള അകല്‍ച്ച : രാഹുല്‍

Published : 13th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി/ കാലിഫോര്‍ണിയ: ഇന്ത്യയിലെ കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചയ്ക്ക് കാരണമായത് ജനങ്ങളില്‍നിന്നുള്ള അകല്‍ച്ചയും അഹംഭാവവുമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2012 ഓടെ കോണ്‍ഗ്രസ്സില്‍ അഹങ്കാരം ഉടലെടുക്കുകയായിരുന്നു. ഇതോടെ ജനങ്ങളുമായി ചര്‍ച്ചയില്ലാതായി എന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാരിന്റ വിദ്വേഷ രാഷ്ട്രീയവും  നോട്ട് നിരോധനവും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ത്തു . കാലിഫോര്‍ണിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിലാണ് രാഹുല്‍ കേന്ദ്ര സര്‍ക്കാരിനെതിരേ രംഗത്തെത്തിയത്. ഇന്ത്യയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന  ധ്രുവീകരണത്തിന്റെ രാഷ്ട്രീയം ഏറ്റവും ഉയര്‍ന്ന തോതിലാണ്. ഇത് വളരെ ആപത്കരമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന് ഇന്ത്യയില്‍ പുരോഗമനവാദികളായ ജേണലിസ്റ്റുകളെ വെടിവച്ചു കൊല്ലുന്നു, ആളുകളെ കൂട്ടംകൂടി തല്ലിക്കൊല്ലുന്നു. ഇതെല്ലാം ആളുകളില്‍ ഈ രാജ്യത്തിന് ഭാവിയില്ല എന്ന തോന്നലുണ്ടാക്കിയിട്ടുണ്ട്. നോട്ട് നിരോധനവും വേണ്ടത്ര തയ്യാറെടുപ്പില്ലാതെ നടപ്പാക്കിയതും  ജിഎസ്ടി നടപ്പാക്കിയതും സാമ്പത്തിരംഗത്തിന് കനത്ത സമ്മര്‍ദമുണ്ടാക്കി. തന്നേക്കാള്‍ നന്നായി ആശയ വിനിമയം നടത്തുന്ന മോദി വിവരാവകാശ നിയമത്തിന്  മൂക്കുകയറിട്ടെന്നും അദ്ദേഹം ആരോപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss