|    Jun 29 Thu, 2017 5:47 am
FLASH NEWS

കോണ്‍ക്രീറ്റ് സണ്‍ഷെയ്ഡ്് അടര്‍ന്നുവീണു; അപകടം ഒഴിവായി

Published : 9th November 2016 | Posted By: SMR

വടകര: പുതിയ സ്റ്റാന്റിനു സമീപത്തെ കെട്ടിടത്തിലെ കോക്രീറ്റ് സന്‍സൈഡ് അടര്‍ന്നു വീണു. അല്‍മ ബില്‍ഡിങിലെ രണ്ടാം നിലയുടെ പടിഞ്ഞാറു ഭാഗത്തെ കോക്രീറ്റ് സന്‍ഷൈഡാണ്  ഇന്നലെ രാവിലെ പത്ത് മണിയോടെ നിലംപൊത്തിയത്. പൊതുവെ തിരക്കേറിയ സ്ഥലമാണ് ഇവിടെ. എന്നാല്‍ സംഭവ സമയത്ത് സമീപത്തൊന്നും ആളുകളില്ലാത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഊര്‍ജ കേന്ദ്രം, കേമ്പസ് ടെയിലറിങ് ഷോപ്പ്, ചായക്കട എന്നിവിടങ്ങളിലെല്ലാം സ ാധാരണയായി എപ്പോഴും ആളുകളുണ്ടാകാറുണ്ട്. ഈ സ്ഥാപനത്തിന്റെയെല്ലാം മുന്നില്‍ കെട്ടിയ ഷീറ്റിലേക്കാണ് കോ ക്രീറ്റ് വീണത്. ഷീറ്റ് പാടേ തകര്‍ന്നിട്ടുണ്ട്. വിവരമറിഞ്ഞ് മുനിസിപ്പല്‍ ചെയര്‍മാന്‍ കെ ശ്രീധരന്‍, കൗ ണ്‍സിലര്‍ എ പ്രേമകുമാരി എന്നിവരും എന്‍ജിനിയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും, പോലിസും സ്ഥലത്തെത്തി. ഇതിനടുത്തേക്ക് പ്രവേശനം നിയന്ത്രിച്ച് പോലീസ് ചുറ്റും സുരക്ഷാ റിബണ്‍ കെട്ടിയിട്ടുണ്ട്. അപകടാവസ്ഥയിലുള്ള ഭാഗത്ത് അറ്റകുറ്റപണി ചെയ്യാന്‍ കെട്ടിട ഉടമക്കു മുനിസിപ്പല്‍ അധികൃതര്‍ നോട്ടീസ് നല്‍കുംകയും പ്രവൃത്തി കഴിയുന്നത് വരെ സ്ഥാപനങ്ങള്‍ തുറക്കരുതെന്നും നിര്‍ദേശം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക