|    Sep 21 Fri, 2018 7:28 pm

കോഡൂരിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ നടപടി തുടങ്ങി

Published : 31st January 2017 | Posted By: fsq

 

കോഡൂര്‍: ഗ്രാമപ്പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി അനധികൃതമായി േൈകയറിയ പൊതുസ്ഥലങ്ങള്‍ തിരിച്ചുപിടിക്കാനാരംഭിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ചേര്‍ന്ന ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി തീരുമാനത്തെ തുടര്‍ന്നാണ് േൈകയറ്റങ്ങളൊഴിപ്പിക്കാ ന്‍ തുടങ്ങിയത്.മങ്ങാട്ടുപുറം, വടക്കേമണ്ണ, നൂറാടി, ചോലക്കല്‍ വലിയപറമ്പ, പൂക്കോട്ടുചോല, കാലംപറമ്പ തുടങ്ങിയ പ്രദേശങ്ങളിലായി ഏക്കറ കണക്കിന് ഭൂമിയാണ് അനധികൃത കൈയേറ്റത്തിലൂടെ അന്യാധിനപ്പെട്ട് കിടക്കുന്നത്.തിരിച്ചുപിടിക്കുന്ന സ്ഥലങ്ങളില്‍ പൊതുജല സംരക്ഷണത്തിനായി കുളങ്ങളുടെ നിര്‍മാണം, ഭവനരഹിതര്‍ക്ക് വീട്‌വയ്ക്കുന്നതിന് സ്ഥലം, പൊതുകളിസ്ഥലങ്ങള്‍, അങ്കണവാടികള്‍ക്ക് കെട്ടിടം, പൊതുശ്മശാനം, ശുചീകരണാലയങ്ങള്‍ എന്നിവ നിര്‍മിക്കാനാണ് പദ്ധതി.ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ പൊതുനിരത്തുകളിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളല്ലാത്ത മുഴുവന്‍ ഷെഡുകളും നീക്കം ചെയ്യുന്നതിനും കെട്ടിട നിര്‍മാണത്തിനും മറ്റുമായി പൊതുനിരത്തുകളില്‍ ഇറക്കി യിട്ടുള്ള കല്ല്, പൂഴി മുതലായവ എടുത്തുമാറ്റുന്നതിനും കൈയേറ്റ ഭൂമികള്‍ സ്വയം ഒഴിഞ്ഞ് തരുന്നതിന് ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി അഭ്യര്‍ത്ഥിച്ചു.സ്വയം തയ്യാറാവാത്തപക്ഷം ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി പി ഷാജിയും സെക്രട്ടറി കെ പ്രേമാനന്ദനും അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss