|    Oct 20 Sat, 2018 4:29 am
FLASH NEWS

കോട്പ പ്രകാരം 31,400 രൂപ പിഴ ചുമത്തി

Published : 19th January 2017 | Posted By: fsq

 

കോഴിക്കോട്:  ഹെല്‍ത്തി കേരള കാംപയിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സിഗരറ്റ് ആന്റ് അദര്‍ ടുബാക്കോ പ്രൊഡക്ട് ആക്ട് (സിഒടിപിഎ) പ്രകാരം 31400 രൂപ പിഴയീടാക്കി. ഉദ്യേഗസ്ഥര്‍ വിവിധ ടീമുകളായി നടത്തിയ പരിശോധനയില്‍ 160 പേരില്‍ നിന്നാണ് ഇത്രയും പിഴ ഈടാക്കിയത്. 39 പേര്‍ക്ക് നിയമ പ്രകാരം നോട്ടീസ് നല്‍കുകയും ചെയ്തു. 83 ടീമുകളായി 249 ജീവനക്കാര്‍ 1286 കടകളും 83 ഇതര സംസ്ഥാന തൊഴിലാളി ക്യാംപുകളും സന്ദര്‍ശിച്ചു. ഇതില്‍ 316 കടകളിലും 5 ഇതര സംസ്ഥാന തൊഴിലാളി ക്യാംപുകളിലും പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തി.കോര്‍പ്പറേഷന്‍ പരിധിയില്‍ മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോടതികള്‍, പത്രസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാര ചുറ്റളവിലുളള കടകള്‍ എന്നിവിടങ്ങളില്‍  പരിശോധന നടത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ എല്‍ സരിത, അഡീഷണല്‍ ഡിഎംഒ ഡോ. എ ആശാദേവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുക്കം മുനിസിപ്പാലിറ്റിയില്‍ അഡീഷണല്‍ ഡിഎംഒ ഡോ. രവികുമാറിന്റെയും കൊയിലാണ്ടി, വടകര മുനിസിപ്പാലിറ്റികളില്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ. എം പി ജീജയുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. ഹെ ല്‍ത്ത് സൂപ്പര്‍ വൈസര്‍മാരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ഗ്രാമപ്പഞ്ചായത്ത് പ്രദേശങ്ങളില്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss