|    Mar 26 Sun, 2017 10:57 am
FLASH NEWS
Home   >  Pravasi  >  Gulf  >  

കോട്ടുമല ഉസ്താദിന്റെ സംഘാടന പാടവം ഖത്തര്‍ മലയാളികളും ഓര്‍ക്കുന്നു

Published : 11th January 2017 | Posted By: G.A.G

kottumala-file

അഹ്മദ് പാതിരിപ്പറ്റ
ദോഹ:  സംഘാടന പാടവത്തിന്റെയും വിനയാന്വിതമായ പണ്ഡിത ശ്രേഷ്ഠതയുടെയും മഹനീയ മാതൃകയായിരുന്നു ഇന്നലെ അന്തരിച്ച കോട്ടുല ബാപ്പുമുസ്‌ലിയാരെന്ന് അദ്ദേഹത്തെ അടുത്തറിയുന്ന ഖത്തറിലെ പ്രവാസികള്‍ ഓര്‍ക്കുന്നു. ഖത്തറില്‍ രണ്ടു തവണ അദ്ദേഹം നടത്തിയ സന്ദര്‍ശനവും നേരിട്ട് ഇടപഴകിയവര്‍ക്ക് മറക്കാനാവാത്ത അനുഭവമാണ്.
കടമേരി റഹ്മാനിയാ കോളജിന്റെ പ്രിന്‍സിപ്പലായി ചുമതലയേറ്റ ശേഷമാണ്  അദ്ദേഹം രണ്ടാമത് ഖത്തറിലെത്തിയത്. കോളജിന്റെ മുഖ്യ സാമ്പത്തിക സ്രോതസ്സായിരുന്നു ഖത്തര്‍.  കടമേരിയിലും പരിസരങ്ങളിലുമുള്ള ധാരാളം പേര്‍ ഇവിടെയുണ്ടെന്നതായിരുന്നു കാരണം.  ആദ്യ സന്ദര്‍ശനം പിതാവിന്റെ പേരില്‍ സ്വന്തം വീട്ടിനടുത്തു ഒരു ഇസ്‌ലാമിക് കോംപ്ലക്‌സ് സ്ഥാപിക്കാനും കടമേരി ജുമാമസ്ജിദ് പുനരുദ്ധരിക്കാനുമുള്ള സഹായം തേടിയായിരുന്നു.  വന്ന രണ്ടു പരിപാടികളും വിജയകരമാക്കിയാണ് അദ്ദേഹം തിരിച്ചു പോയത്.  കടമേരി കോളജ് പ്രിന്‍സിപ്പല്‍ എന്നതിലുപരി നാട്ടിലെ എല്ലാ സാമുഹിക പ്രശ്‌നങ്ങളിലും അദ്ദേഹം ഇടപെട്ടിരുന്നുവെന്നു മാത്രമല്ല പല പ്രശ്‌നങ്ങളിലും അവസാന വാക്കായിരുന്നു കോട്ടുമല.  പള്ളി കമ്മിറ്റിയിലായാലും മഹല്ല് പ്രശ്‌നങ്ങളിലായാലും മദ്‌റസയുമായി ബന്ധപ്പെട്ട വിഷയങ്ങളിലായാലും  ബാപ്പുമുസ്‌ല്യാര്‍ പറഞ്ഞാല്‍ പിന്നെ അപ്പീലില്ലായിരുന്നു.
ഖത്തര്‍ സന്ദര്‍ശനവേളയില്‍  നല്‍കിയ സ്വീകരണത്തില്‍ ബാപ്പു മുസ്‌ല്യാര്‍ ചെയ്ത പ്രസംഗം പോലും പഴയകാല മലയാളികളുടെ ഓര്‍മയില്‍ ഇന്നുമുണ്ട്.  രണ്ടാം തവണ അദ്ദേഹം ഖത്തറില്‍ സന്ദര്‍ശിച്ചത് ആദ്യത്തെ സന്ദര്‍ശന വിജയത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് കോട്ടുമല കോംപ്ലക്‌സിനും കടമേരി കോളജിനും സംയുക്തമായി ഫണ്ട് കണ്ടത്താനുള്ള ലക്ഷ്യത്തോടെയായിരുന്നു.  മണ്ണാര്‍ക്കാടിനടുത്ത പൂഞ്ചോല എസ്‌സ്‌റ്റേറ്റ്ഒരു സ്ഥിരം വരുമാന മാര്‍ഗമാക്കുക എന്ന ലക്ഷ്യത്തോടെ വന്ന അദ്ദേഹം പുതിയൊരു രീതിയിലായിരുന്നു ഫണ്ട് ശേഖരിച്ചത്.  ഒരു നിശ്ചിത സെന്റിനു ഒരാള്‍ ഇത്ര റിയാല്‍ നല്‍കുക എന്ന പദ്ധതിയിലൂടെ വന്‍ തുക ശേഖരിക്കാനും എസ്റ്റേറ്റ് സ്വന്തമാക്കാനും കഴിഞ്ഞത് ആ സന്ദര്‍ശനവേളയിലായിരുന്നു.
അന്നു ഹോട്ടലുകളൊന്നും അധികമില്ലാത്ത കാലത്ത് സാധാരണക്കാര്‍ താമസിക്കുന്ന മുറിയിലാണ് അദ്ദേഹത്തെ താമസിപ്പിച്ചിരുന്നത്. ഇത്ര വലിയ പണ്ഡിതനോട് ഏത് രീതിയിലാണ് ഇടപെടുകയെന്ന ആശങ്കയിലായിരുന്നു മുറിയിലുള്ളവര്‍.
എന്നാല്‍, മണിക്കുറുകള്‍ക്കകം തന്നെ അദ്ദേഹം മുറിയില്‍ തങ്ങളിലൊരുവനായി മാറിയതായി കടമേരി കോളജ് ഖത്തര്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി പുത്തലത്ത് അമ്മദ് ഓര്‍ക്കുന്നു.
അദ്ദേഹത്തിന്റെ വിനയവും പെരുമാറ്റ രീതികളും തങ്ങളെ അമ്പരപ്പിച്ചുവെന്നും അന്ന് മുറിയിലുണ്ടായിരുന്നവര്‍ പറയുന്നു.

(Visited 201 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക