|    Jan 18 Wed, 2017 12:50 am
FLASH NEWS

കോട്ടും ഗൗണുമിട്ട് സമരം ചെയ്യുന്നത് തെറ്റ്: ജസ്റ്റിസ് ജെ ബി കോശി

Published : 22nd July 2016 | Posted By: SMR

കൊച്ചി: അഭിഭാഷകരുടെ കോടതി നടപടി ബഹിഷ്‌കരണത്തിനെതിരേ മനുഷ്യാവകാശ കമ്മീഷന്‍. ഗൗണും കോട്ടുമിട്ട് സമരം ചെയ്യുന്നത് തെറ്റാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ ബി കോശി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോടതി ബഹിഷ്‌കരണം തമിഴ്‌നാട്ടിലെയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെയും പ്രവണതയാണെന്നും ജെ ബി കോശി പറഞ്ഞു. അന്വേഷണം പ്രഖ്യാപിച്ച സ്ഥിതിക്ക് അഭിഭാഷകര്‍ സമരത്തില്‍നിന്നു പിന്‍മാറണം. വളരെ വേദനാജനകമായ സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. ബഹിഷ്‌കരണം അഭിഭാഷകര്‍ക്ക് ചേര്‍ന്നതല്ലെന്ന് സുപ്രിം കോടതി പോലും വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്‌നത്തില്‍ ഇടപെടുമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസും നിഷ്പക്ഷ അന്വേഷണം നടത്താമെന്ന് ഡിജിപിയും ഉറപ്പുനല്‍കിയ സാഹചര്യത്തില്‍ അഭിഭാഷകര്‍ കോടതി ബഹിഷ്‌കരണത്തില്‍നിന്ന് പിന്‍മാറേണ്ടതാണെന്നും ജെ ബി കോശി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക