|    Jun 26 Mon, 2017 8:56 pm
FLASH NEWS

കോട്ടയത്ത് ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷണം പിടികൂടി

Published : 28th October 2016 | Posted By: SMR

കോട്ടയം: നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയതും ഉപയോഗശൂന്യവുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടികൂടി. കഞ്ഞിക്കുഴി, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലെ ഏഴു ഹോട്ടലുകളില്‍ ഇന്നലെ രാവിലെയാണു നഗരസഭാ അധികൃതര്‍ പരിശോധന നടത്തിയത്.ദിവസങ്ങള്‍ പഴക്കമുള്ള ചപ്പാത്തി, ചിക്കന്‍, ചോറ്, ബീഫ്കറി, മീന്‍ കറി, വെജിറ്റബിള്‍ കറികള്‍ എന്നിവയാണ് പിടികൂടിയത്. ആഴ്ചകളോളം പഴക്കമുള്ള എണ്ണയും പിടികൂടി. പരിശോധന നടത്തിയ ഹോട്ടലുകളില്‍ പണിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു ഹെല്‍ത്ത് കാര്‍ഡില്ലെന്നും ആരോഗ്യ വിഭാഗം അധികൃതര്‍ പറഞ്ഞു. തൊഴിലാളികള്‍ക്ക് അടിയന്തരമായി മെഡിക്കല്‍ പരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്നു നിര്‍ദേശിച്ചതായും ഹോട്ടലുകള്‍ക്കെതിരെ നോട്ടീസ് നല്‍കിയതായും ആരോഗ്യ വിഭാഗം ഉദേ്യാഗസ്ഥര്‍ പറഞ്ഞു. പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്്ടര്‍ ആറ്റ്‌ലി പി ജോണ്‍, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്്ടര്‍ എം സുനില്‍ നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക