|    Jun 23 Sat, 2018 4:03 am
FLASH NEWS
Home   >  Kerala   >  

കോട്ടയത്ത് ബിജെപി ഹര്‍ത്താല്‍ ഭാഗികം;വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്

Published : 12th May 2017 | Posted By: mi.ptk

കോട്ടയം: കോട്ടയം ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അങ്ങിങ്ങ് ആക്രമണം. ജില്ലയുടെ വിവധ ഭാഗങ്ങളില്‍ ഹര്‍ത്താലനുകൂലികള്‍ വാഹനം തടഞ്ഞു. കോട്ടയം നഗരത്തിലെ തിരുനക്കരയില്‍ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്ക് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. ഇതേതുടര്‍ന്ന് പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസുകളും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. ജില്ലയിലെ കടകമ്പോളങ്ങളെല്ലാം പൂര്‍ണമായി അടഞ്ഞു കിടക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍ നില കുറവാണ്. ഹര്‍ത്താലിനോട് അനുബന്ധിച്ച് ജില്ലയില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കുമരകം പഞ്ചായത്തിലെ ബിജെപി അംഗത്തെ മുംഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. എന്നാല്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് എംജി സര്‍വകലാശാല അറിയിച്ചു.
അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.കഴിഞ്ഞദിവസമാണ് കുമരകം പഞ്ചായത്ത് അംഗം പികെ സേതുവിനെ മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ അഞ്ചംഗ സംഘം പഞ്ചായത്ത് പടിക്കല്‍ വച്ച് ആക്രമിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ സേതു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍, ആരോപണം തള്ളി സിപിഎം രംഗത്തെത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss