|    Oct 18 Wed, 2017 2:01 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കോട്ടയത്ത് പെണ്‍വാണിഭം; 11 പേര്‍ പിടിയില്‍

Published : 1st February 2016 | Posted By: SMR

ആര്‍പ്പൂക്കര(കോട്ടയം): കോട്ടയം കാരിത്താസിന് സമീപം ലോഡ്ജില്‍ പോലിസ് നടത്തിയ റെയ്ഡില്‍ സ്ത്രീകളും പുരുഷന്‍മാരും അടക്കം 11പേര്‍ പിടിയില്‍. തെള്ളകം കാരിത്താസിലെ ന്യൂ ചൈതന്യ ലോഡ്ജ് മാനേജരായ തോമസ് കാവണാല്‍(65)അനാശാസ്യത്തിനെത്തിയ മറ്റക്കര സ്വദേശി ശ്രീകുമാര്‍(43)ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മേലുകാവ് സ്വദേശിനി സാറാമ്മ(41),പാറമ്പുഴ സ്വദേശി അഖില്‍ കുമാര്‍(24) പാറമ്പുഴ സ്വദേശിനി ജിഷ(27),ഏറ്റുമാനൂര്‍ സ്വദേശിനി സനോജ്(38)കവിത(32),നാട്ടാശേരി സ്വദേശി വിനായക്(27)മാന്നാനം സ്വദേശിനി പുഷ്പ(47)ആര്‍പ്പൂക്കര മുടിയൂര്‍ക്കര സ്വദേശി സജീഷ്(26)മുടിയൂര്‍ക്കര സ്വദേശിനിയായ യുവതി തുടങ്ങിയവരാണ് പിടിയിലായത്.
ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. പോലിസിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലിസ് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. ഇതിനു മുമ്പും ഈ ലോഡ്ജില്‍ അനാശാസ്യം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് മാനേജര്‍ക്ക് പോലിസെത്തി താക്കീത് നല്‍കിയിരുന്നതാണ്.
ഏറ്റുമാനൂര്‍ സിഐ റിജോ പി ജോസഫ്, എസ്‌ഐ അനൂപ് ജോസ്, എഎസ്‌ഐ ബാബു, അഡീഷനല്‍ എസ്‌ഐ ഷാജഹാന്‍, സിപിഒമാരായ കെ എം അനില്‍കുമാര്‍, വനിത പോലിസുകാരായ സുരജ, ബീനാമ്മ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. സംഭവത്തെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് ഇവരെ കോടതിയില്‍ ഹാജരാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക