|    Nov 20 Tue, 2018 10:43 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കോട്ടയത്ത് പടിഞ്ഞാറന്‍ മേഖല വെള്ളക്കെട്ടില്‍ ആഴ്ന്നു

Published : 20th August 2018 | Posted By: kasim kzm

കോട്ടയം: ജില്ലയില്‍ പ്രളയക്കെടുതി തുടരുകയാണ്. അയ്മനത്ത് വെള്ളക്കെട്ടില്‍ വീണ് ഒരാളെ കാണാതായി. നിലവില്‍ വേമ്പനാട്ടുകായലില്‍ ജലനിരപ്പ് ഉയര്‍ന്നത് ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ ദുരിതം കൂട്ടി. പല സ്ഥലങ്ങളിലും ദുരിതാശ്വാസക്യാംപില്‍ വെള്ളം കയറുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്.
ജില്ലയുടെ പടിഞ്ഞാറന്‍ മേഖല വെള്ളക്കെട്ടില്‍ ആഴ്ന്നിരിക്കുകയാണ്. കുമരകം, കുമ്മനം, വൈക്കം, ഉദയനാപുരം, തലയോലപ്പറമ്പ്, വടകര, ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളും കിഴക്കന്‍ മേഖലകളായ എരുമേലി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം തുടങ്ങി വിവിധ പ്രദേശങ്ങളും മഴക്കെടുതിയില്‍ തന്നെയാണ്. കുമരകത്തും തിരുവാര്‍പ്പിലും വെള്ളം എത്തുന്നത് കൂടിയതോടെ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. തണ്ണീര്‍മുക്കം ബണ്ടിന് നടുഭാഗത്തുള്ള മണ്‍ചിറ വെച്ചൂര്‍ അടക്കമുള്ള ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയെ വെള്ളത്തില്‍ മുക്കുന്നതിനു പ്രധാന കാരണമാവുന്നതായി ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഈ മണ്‍ചിറ പൊളിച്ചുനീക്കണമെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.
അയ്മനത്ത് മോട്ടോര്‍ ഘടിപ്പിച്ച വള്ളത്തില്‍ പാടശേഖരത്തിലൂടെ യാത്രചെയ്ത അയ്മനം ഒളേക്കരിയില്‍ പതിനെട്ടില്‍ച്ചിറയില്‍ സജിയെയാണ് (42) കാണാതായത്. അയ്മനം ഒളേക്കരി പാടശേഖരത്തിലാണ് അപകടം. ഇയാള്‍ക്കായി പോലിസും അഗ്നിശമനസേനയും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നുണ്ട്. പുതുപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ആള്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചതായും പറയപ്പെടുന്നുണ്ട്. പനച്ചിക്കാട് കുഴിമറ്റം വീപ്പോലയില്‍ ഗോപാലകൃഷ്ണന്‍ നായര്‍ (63) ആണു മരിച്ചത്. രാവിലെ ജോലിസ്ഥലത്തുനിന്ന് മടങ്ങുംവഴി തൃക്കോതമംഗലത്തു ബസ്സിറങ്ങി നടന്നു പോവുന്നതിനിടെ വെള്ളക്കെട്ടില്‍ വീണതാവാമെന്നാണു കരുതുന്നത്. അതേസമയം കോട്ടയത്ത് നിന്നുമുള്ള ട്രെയിന്‍ സര്‍വീസ് പുനസ്ഥാപിച്ചു.
പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ബസ് സര്‍വീസ് ആരംഭിച്ചിട്ടില്ല. കുമരകം വെച്ചൂര്‍ വൈക്കം റോഡ് വെള്ളത്തില്‍ തന്നെയാണ്. കോട്ടയത്തു നിന്നും മെഡിക്കല്‍ കോളജ്, നീണ്ടൂര്‍, കല്ലറ വഴി ചേര്‍ത്തലയ്ക്കും ആലപ്പുഴയ്ക്കും കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തുന്നുണ്ട്. എംസി റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചു. കോട്ടയം-എറണാകുളം റൂട്ടില്‍ കാഞ്ഞിരമറ്റത്തിന് സമീപം റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടത് ഗതാഗത തടസ്സത്തിനു കാരണമായി. കുമളി സര്‍വീസ് ഭാഗികമായി നടത്തുന്നുണ്ട്.

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss