|    Jul 21 Sat, 2018 5:25 am
FLASH NEWS
Home   >  Kerala   >  

കോട്ടയത്ത് നഴ്‌സുമാരുടെ സമരത്തിനിടെ സംഘര്‍ഷം

Published : 15th September 2017 | Posted By: mi.ptk

കോട്ടയം: കോട്ടയം തിരുനക്കര ഭാരത് ആശുപത്രിയില്‍ നഴ്‌സുമാര്‍ നടത്തിയ സമരത്തിനിടെ സംഘര്‍ഷം. പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കണമെന്ന ആവശ്യപ്പെട്ട് സമരം നടത്തിയ നഴ്‌സുമാരെ  അറസ്റ്റ് ചെയ്തു നീക്കാന്‍ പോലീസെത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്. അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ പല നഴ്‌സുമാര്‍ക്കും പരിക്കേറ്റു.
ശമ്പള വര്‍ധന ആവശ്യപ്പെട്ട് നേരത്തെ സമരം നടത്തിയതിനാണ് അഞ്ച് നഴ്‌സുമാരെ ആശുപത്രി അധികൃതര്‍ പിരിച്ചുവിട്ടത്. ഇവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് മറ്റ് നഴ്‌സുമാര്‍ ആശുപത്രി കവാടത്തില്‍ സമരം സംഘടിപ്പിച്ചത്. യു എന്‍ എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ ഉള്‍പ്പെടെയുള്ളവര്‍ സമരത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.
കഴിഞ്ഞ 35 ദിവസമായി നടക്കുന്ന സമരത്തില്‍ വേതന വര്‍ധന, വസ്ത്രം മാറുന്ന സ്ഥലത്ത് സ്ഥാപിച്ച സിസി ടി വി ക്യാമറ നീക്കം ചെയ്യുക എന്നീ ആവശ്യങ്ങളും നഴ്‌സുമാര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നിലും ആശുപത്രി അധികൃതരുമായി സമവായത്തിലെത്താന്‍ സാധിച്ചിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss