|    Mar 23 Thu, 2017 7:58 pm
FLASH NEWS

കോട്ടയത്ത് കഞ്ചാവ്- മദ്യവേട്ട; 11പേര്‍ അറസ്റ്റില്‍

Published : 11th July 2016 | Posted By: SMR

കോട്ടയം: എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങിന്റെ നിര്‍ദേശാനസുരണം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന എക്‌സൈസ് റെയ്ഡില്‍ കഞ്ചാവും വിദേശമദ്യവുമായി ഇന്നലെ 11പേര്‍ അറസ്റ്റിലായി.കുറവിലങ്ങാട് ഭാഗത്തു നിന്നും 70 ഗ്രാം കഞ്ചാവുമായി ഗോപി എന്നയാളുടെ പേരില്‍ എക്‌സെസ് കേസെടുത്തിട്ടുണ്ട്.
പുതുപ്പള്ളി,കുറവിലങ്ങാട്,കടുത്തുരുത്തി,പാലാ,കോട്ടയം,ചങ്ങാനാശേരി ഭാഗങ്ങളില്‍ പരസ്യ മദ്യപാനം നടത്തിയ കുറ്റത്തിന് 10പേരെ അറസ്റ്റു ചെയ്തു.കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പൊതുസ്ഥലത്ത് പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിച്ച കുറ്റത്തിന് 20പേരുടെ പേരില്‍ കേസെടുത്തു.ഇവരില്‍ നിന്നും പിഴയായി 4000രൂപ ഈടാക്കി.
വരും ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എക്‌സൈസ് റെയ്ഡുകള്‍ കുടുതല്‍ ശക്തമാക്കുമെന്ന് കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ സുരേഷ് റിചാര്‍ഡ് അറിയിച്ചു. അസിറ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എ ആര്‍ സുള്‍ഫിക്കറിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍മാരായ എസ് സ്വാമിനാഥന്‍, വേണുഗോപാലകുറുപ്പ്, പി എച്ച് യുസഫ്, വേണുക്കുട്ടന്‍പിള്ള, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ ആര്‍ അജയ്, ബിജു വര്‍ഗീസ്, രാജേഷ്‌ജോണ്‍, എസ് ഷിജു, എസ് എസ് ബാബു, അനൂപ്, റോയി ജയിംസ്, ഇ പി സിബി, രാജേഷ്, എസ് സൂരജ്, പി കെ സതീഷ് തുടങ്ങി 40പേരടങ്ങുന്ന എക്‌സൈസ് ഉദ്ദ്യോഗസ്ഥരും പങ്കെടുത്തു.
ഈ മാസം ഒന്നു മുതല്‍ ഒമ്പത് വരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായ് അബ്കാരി നിയമപ്രകാരം 78 കേസുകളിലായ് 84പേരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് വില്‍പന നടത്തിയതിന് 16പേരെയും കഞ്ചാവ് ചെടി വളര്‍ത്തി ഉപയോഗിച്ചതിന് ഒരാളേയും അറസ്റ്റു ചെയ്തു.ആകെ 147പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.ഈ കേസുകളില്‍ ഒരു മാരുതി കാറും രണ്ട് ഓട്ടോയും ഒരു ബൈക്കും 60ലിറ്റര്‍ വിദേശ മദ്യവും 20ലിറ്റര്‍ കള്ളും ഒരു കിലോ 607ഗ്രാം കഞ്ചാവും കഞ്ചാവ് ചെടികളും പിടിച്ചെടുത്തതായും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ സുരേഷ് റിചാര്‍ഡ് അറിയിച്ചു.

(Visited 58 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക