|    Jan 17 Tue, 2017 6:39 pm
FLASH NEWS

‘കോട്ടയത്തെ വയോജന സൗഹൃദ ജില്ലയാക്കും’

Published : 30th September 2016 | Posted By: Abbasali tf

കോട്ടയം: ജില്ലയെ വയോജന സൗഹൃദ ജില്ലയാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്.ലോക വയോജന ദിനമായ ഒക്‌ടോബര്‍ ഒന്നിന് ജില്ലാ പഞ്ചായത്തിന്റെയും കോട്ടയം നഗരസഭയുടെയും കേരള സാമൂഹിക സുരക്ഷാ മിഷന്റെയും ആഭിമുഖ്യത്തില്‍ ആയിരക്കണക്കിന് വയോജനങ്ങളെ പങ്കെടുപ്പിച്ച് പരിപാടിയും കലാവിരുന്നും സംഘടിപ്പിക്കും. കോട്ടയം കെ സി മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന വളരുന്ന കേരളം, വളര്‍ത്തിയവര്‍ക്ക് ആദരം എന്ന പരിപാടിയില്‍ 1500 ലേറെ വയോജനങ്ങള്‍ പങ്കാളികളാവും. ജില്ലയില്‍ കോട്ടയം, വൈക്കം, പാലാ നഗരസഭകളില്‍ വയോജന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്ന കേരള സാമൂഹിക സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതി ജില്ലയിലെ മറ്റു നഗരസഭകളില്‍ കൂടി നടപ്പാക്കാനും നടപടി സ്വീകരിക്കും. വയോജന പുനരധിവാസവുമായി ബന്ധപ്പെട്ട് പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ ജില്ലാ-ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്തുകളുടെ സംയുക്ത പദ്ധതി വരുന്ന സാമ്പത്തിക വര്‍ഷം രൂപപ്പെടുത്തും. ജില്ലാ-താലൂക്ക് ആശുപത്രികളില്‍ വയോജന വാര്‍ഡുകള്‍ ആരംഭിക്കുന്നതിനും കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് യാത്ര സൗകര്യങ്ങള്‍ വയോജന സൗഹൃദമാക്കുന്നതിനും വില്ലേജ് ഓഫിസ്, പഞ്ചായത്ത്-നഗരസഭാ ഓഫിസുകള്‍, പൊതു സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവിടങ്ങളില്‍ വയോജനങ്ങള്‍ക്ക് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നതിനും നടപടിയുണ്ടാവുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക