|    Oct 20 Fri, 2017 5:02 am
Home   >  Todays Paper  >  Page 1  >  

കോട്ടയത്തും ഉഭയകക്ഷി ചര്‍ച്ച ; സമാധാനം ഉറപ്പാക്കും

Published : 2nd August 2017 | Posted By: fsq

 

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് വിളിച്ച ഉഭയകക്ഷി ചര്‍ച്ചയുടെ തുടര്‍ച്ചയായി കോട്ടയത്തും ബിജെപി-സിപിഎം നേതാക്കള്‍ ചര്‍ച്ച നടത്തി. ഞായറാഴ്ച ഹര്‍ത്താലിനെ തുടര്‍ന്ന് സിപിഎം-ബിജെപി ഓഫിസുകള്‍ ജില്ലയില്‍ ആക്രമിക്കപ്പെട്ട സാഹചര്യത്തിലാണ് ഇരുവിഭാഗം നേതാക്കളും ഉഭയകക്ഷി ചര്‍ച്ച നടത്തിയത്. ജില്ലയില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനും ഭാവിയില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ നടപടി സ്വീകരിക്കുന്നതിനും ചര്‍ച്ചയില്‍ തീരുമാനമായി. പുതുതായി അക്രമസംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് ഇരുപാര്‍ട്ടിയുടെയും നേതാക്കള്‍ യോഗത്തില്‍ ധാരണയിലെത്തി. പ്രാദേശികമായി ഉണ്ടാവുന്ന ചെറിയ സംഭവങ്ങള്‍ പോലും മനസ്സിലാക്കി അതിലെ തെറ്റുകള്‍ കണ്ടെത്തി ആവശ്യമായ തിരുത്തല്‍ നടപടിയെടുക്കും. സമാധാനാന്തരീക്ഷത്തിനായി സൗഹാര്‍ദപരമായ ചര്‍ച്ചകളാണ് നടന്നത്. സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ ഇരുപാര്‍ട്ടികള്‍ക്കും ബാധ്യതയുണ്ടെന്നും സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക