|    Apr 27 Thu, 2017 2:35 pm
FLASH NEWS

കോട്ടയം ബസേലിയസ് കോളജിലും ബീഫ് ഫെസ്റ്റ്

Published : 9th October 2015 | Posted By: swapna en

കോട്ടയം: സി.എം.എസ്. കോളജില്‍ ബീഫ് ഫെസ്റ്റ് നടത്തിയതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ഥികള്‍ക്കു പിന്തുണ നല്‍കി കോട്ടയം ബസേലിയസ് കോളജിലും ബീഫ് ഫെസ്റ്റ് നടത്തി.  എസ്.എഫ്.ഐ. യൂനിറ്റ് കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.   സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കാംപസിനു പുറത്ത് ഫെസ്റ്റ് നടത്തണമെന്ന് ഈസ്റ്റ് സി.ഐ നിര്‍ദേശിച്ചു.

ഇതേത്തുടര്‍ന്നു ഗേറ്റിന് പുറത്തേക്കു പരിപാടി മാറ്റി. എ.ബി.വി.പി. പ്രവര്‍ത്തകര്‍ ബീഫ് വിതരണത്തിനെതിരേ കാംപസിനുള്ളില്‍ പ്രതിഷേധിച്ചെങ്കിലും കെ.എസ്.യു. പ്രവര്‍ത്തകര്‍ വിതരണത്തെ അനുകൂലിച്ചു. യൂനിറ്റ് പ്രസിഡന്റ് രാഹുല്‍, യൂനിറ്റ് കമ്മിറ്റി അംഗം അപര്‍ണയ്ക്ക് ബീഫ് നല്‍കിക്കൊണ്ടാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day