|    Oct 18 Thu, 2018 8:11 am
FLASH NEWS

കോട്ടയം പബ്ലിക് ലൈബ്രറിയുടെ ഭരണം ലൈബ്രറി കൗണ്‍സില്‍ ഏറ്റെടുത്തു

Published : 19th September 2017 | Posted By: fsq

 

കോട്ടയം: 2016 മെയ് 14ന് നടത്തിയ ഭരണസമിതി തിരഞ്ഞെടുപ്പ് റദ്ദാക്കിയ കോട്ടയം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ തീരുമാനത്തിനെതിരേ കോട്ടയം പബ്ലിക് ലൈബ്രറി സമര്‍പ്പിച്ച അപ്പീല്‍ ഹരജി സംസ്ഥാന ലൈബ്രറി കൗ ണ്‍സില്‍ തള്ളി. കോട്ടയം പബ്ലിക് ലൈബ്രറിയുടെ ഭരണസാരഥ്യം കോട്ടയം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഏറ്റെടുക്കണമെന്നും ഒരു മാസത്തിനുള്ളില്‍ പുതിയ തിരഞ്ഞെടുപ്പു നടപടികള്‍ ആരംഭിക്കണമെന്നും സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഇന്നലെ പബ്ലിക് ലൈബ്രറിയുടെ ഭരണച്ചുമതല ഏറ്റെടുത്തു. താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തിലായിരിക്കണം തിരഞ്ഞെടുപ്പ് നടത്തേണ്ടത്. റദ്ദാക്കപ്പെട്ട പബ്ലിക് ലൈബ്രറി ഭരണ സമിതിയുടെ സെക്രട്ടറിയെ തിരഞ്ഞെടുപ്പിന്റെ ചുമതല ഏല്‍പ്പിച്ചതിനെതിരേ കേസിലെ മറ്റൊരു ഹരജിക്കാരനായ കെ എസ് പത്മകുമാറിന്റെ വാദം അംഗീകരിച്ചാണ് സെക്രട്ടറിയുടെ നടപടി. വോട്ടര്‍പ്പട്ടിക തയ്യാറാക്കുന്നതു മുതല്‍ തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കണം. സബ്‌സ്‌ക്രൈബര്‍ മെംബര്‍മാരെയും മെംബര്‍മാരായി പരിഗണിക്കണം. സംസ്ഥാന സര്‍ക്കാര്‍ കോട്ടയം പബ്ലിക് ലൈബ്രറി സെക്രട്ടറിയുടെ പേരില്‍ 2013 മെയ് 30ന് പുറപ്പെടുവിച്ച ഉത്തരവില്‍ പബ്ലിക് ലൈബ്രറി കേരളാ ലൈബ്രറി കൗണ്‍സില്‍ 100ാം നമ്പറായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. മാതൃകാ നിയമാവലി അനുസരിച്ചാണ് കോട്ടയം പബ്ലിക് ലൈബ്രറിയില്‍ തിരഞ്ഞെടുപ്പു നടത്തേണ്ടത്. എന്നാല്‍, നടപടി ക്രമങ്ങള്‍ പാലിച്ചല്ല തിരഞ്ഞെടുപ്പു നടന്നതെന്ന താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെയും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും നിഗമനം ശരിയാണ്. അതുകൊണ്ടുതന്നെ ഈ തീരുമാനങ്ങളില്‍ ഇടപെടേണ്ടതായി കാണുന്നില്ലെന്നും സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ഉത്തരവില്‍ വ്യക്തമാക്കി. നിര്‍വാഹക സമിതിയിലേക്കും ഭാരവാഹികളുടെയും തിരഞ്ഞെടുപ്പ് സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് തിയ്യതി മുതല്‍ 30 ദിവസത്തിനകം താലൂക്ക് ലൈബ്രറി കൗണ്‍സിലിനാണ് നല്‍കേണ്ടതെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss