|    Jul 18 Wed, 2018 2:22 am
FLASH NEWS

കോട്ടയം നഗരസഭയിലെ ലൈഫ് മിഷന്‍ പദ്ധതിമന്ത്രിയെ ക്ഷണിച്ചില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ ബഹളം

Published : 21st September 2017 | Posted By: fsq

 

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ ഉദ്ഘാടനത്തിനായി തദ്ദേശ സ്വയംഭരണ മന്ത്രിയെയോ സാമൂഹികക്ഷേമ മന്ത്രിയെയോ ക്ഷണിച്ചില്ലെന്ന് ആരോപിച്ച് കോട്ടയം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം. ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ എല്‍ഡിഎഫ് അംഗങ്ങള്‍ ചെയര്‍പേഴ്‌സണും ഭരണപക്ഷത്തിനുമെതിരേ മുദ്രാവാക്യം വിളിച്ചു. എന്നാല്‍, തദ്ദേശസ്വയംഭരണ മന്ത്രിയെ പരിപാടിയുടെ ഉദ്ഘാടനത്തിനായി നേരിട്ടുപോയി താന്‍ ക്ഷണിച്ചിരുന്നതാണെന്നും അസൗകര്യമുള്ളതിനാല്‍ മറ്റാരെയെങ്കിലും വിളിക്കാന്‍ അദ്ദേഹം തന്നെയാണ് നിര്‍ദേശിച്ചതെന്നും ചെയര്‍പേഴ്‌സണ്‍ ഡോ. പി ആര്‍ സോന വ്യക്തമാക്കി. ചെയര്‍പേഴ്‌സന്റെ മറുപടിയോടെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം നനഞ്ഞ പടക്കമായി മാറി. ഇന്നലെ രാവിലെ കൗണ്‍സില്‍ യോഗം ആരംഭിച്ചപ്പോള്‍ തന്നെ എല്‍ഡിഎഫ് അംഗമായ പുല്ലരിക്കുന്ന് വാര്‍ഡ് കൗണ്‍സിലര്‍ കെ കെ ശ്രീമോനാണ് വിഷയം കൗണ്‍സിലില്‍ അവതരിപ്പിച്ചത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചതില്‍ പരാതിയില്ല. സര്‍ക്കാരിന്റെ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ നഗരസഭയുടെ പ്രവര്‍ത്തനം മറ്റൊരു തരത്തിലാണെന്നു പ്രതിപക്ഷം ആരോപിച്ചു. പ്രതിരോധവുമായി ഭരണപക്ഷ അംഗങ്ങളും എഴുന്നേറ്റതോടെ കൗണ്‍സില്‍ യോഗം ബഹളമയമായി. പ്രതിപക്ഷം വസ്തുതകള്‍ അറിഞ്ഞശേഷം ആരോപണമുന്നയിക്കണമെന്നായിരുന്നു ചെയര്‍പേഴ്‌സന്റെ ഉപദേശം. പ്രതിപക്ഷ നേതാവിനൊപ്പമാണ് മന്ത്രിയെ ക്ഷണിക്കാന്‍ പോയത്. സപ്തംബര്‍ വരെ ഒഴിവില്ലെന്നും നഗരസഭയുടെ അടുത്ത ഒരു പരിപാടിയില്‍ വരാമെന്നും അദ്ദേഹം സമ്മതിച്ചു. തന്നോട് ഇക്കാര്യം അന്വേഷിച്ചിരുന്നെങ്കില്‍ നിജസ്ഥിതി അറിയുമായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss