|    Dec 12 Tue, 2017 8:11 am

കോട്ടയം നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി

Published : 21st November 2016 | Posted By: SMR

വൈക്കം: അഷ്ടമി മഹോല്‍സവത്തോട് അനുബന്ധിച്ച് വൈക്കം ടൗണില്‍ ഇന്നും ഗതാഗത ക്രമീകരണം. വെച്ചൂര്‍ ഭാഗത്തു നിന്നു വരുന്ന കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്സുകള്‍ ചേരുംചുവട് പാലം വഴി വടക്കോട്ട് തിരിഞ്ഞ് മുരിയംകുളങ്ങര ജങ്ഷനില്‍ വരേണ്ടതും  ഈ സ്ഥലത്ത് യാത്രക്കാരെ ഇറക്കിയതിനു ശേഷം കെഎസ്ആര്‍ടിസി ബസ്സുകള്‍ പുളിംചുവട്, വലിയകവല വഴി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്ക് പോവേണ്ടതും, സ്വകാര്യ ബസുകള്‍ മുരിയംകുളങ്ങര ജങ്്ഷനില്‍ നിന്നു ആറാട്ടുകുളങ്ങര വഴി കിളിയാട്ടുനട ഗ്രൗണ്ടില്‍ എത്തി പാര്‍ക്ക് ചെയ്യേണ്ടതുമാണ്. വെച്ചൂര്‍ ഭാഗത്തു നിന്നു വരുന്ന ചെറിയ വാഹനങ്ങള്‍ തോട്ടുവക്കം നടുവിലെ പാലം വഴി ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും ആശ്രമം സ്‌കൂള്‍ ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതാണ്. വെച്ചൂര്‍ ഭാഗത്തേക്കുള്ള സ്വകാര്യ ബസ്സുകള്‍ കിളിയാട്ടുനട പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്നും ആറാട്ടുകുളങ്ങര, ചാലപ്പറമ്പ് വഴി വലിയകവലയില്‍ എത്തി യാത്രക്കാരെ കയറ്റിയതിനു ശേഷം റൗണ്ടാന തിരിഞ്ഞ് ലിങ്ക് റോഡ് വഴി മുരിയംകുളങ്ങര, ആറാട്ടുകുളങ്ങര വഴി ചേരുംചുവട് പാലത്തിലൂടെ തിരികെ പോകേണ്ടതാണ്.മൂത്തേടത്തുകാവ്, ടിവി പുരം ഭാഗത്തു നിന്നു വരുന്ന ബസ്സുകള്‍ തോട്ടുവക്കം പാലത്തിലെത്തി യാത്രക്കാരെ ഇറക്കിയ ശേഷം അതേ റൂട്ടില്‍ മടങ്ങിപ്പോവണം. ഇതേ റൂട്ടില്‍ വരുന്ന ചെറിയ വാഹനങ്ങള്‍ ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും, ആശ്രമം സ്‌കൂള്‍ ഗ്രൗണ്ടിലും പാര്‍ക്കു ചെയ്യേണ്ടതാണ്. കോട്ടയം, എറണാകുളം ഭാഗങ്ങളില്‍ നിന്നു വരുന്ന കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ വലിയകവല, കൊച്ചുകവല വഴി സ്റ്റാന്റുകളില്‍ എത്തി അതേ റൂട്ടില്‍ തന്നെ തിരികെ പോകണം. എറണാകുളം ഭാഗത്തു നിന്നു വെച്ചൂര്‍ ഭാഗത്തേക്ക് പോവേണ്ട വാഹനങ്ങള്‍ വലിയകവല, ലിങ്ക് റോഡ് വഴി മുരിയംകുളങ്ങര, ആറാട്ടുകുളങ്ങര, ചേരുംചുവട് പാലം വഴി പോകേണ്ടതാണ്. കോട്ടയം, എറണാകുളം ഭാഗങ്ങളില്‍ നിന്നു വരുന്ന ചെറിയ വാഹനങ്ങള്‍ വൈറ്റ്‌ഗേറ്റ് ഹോട്ടല്‍, വര്‍മാ സ്‌കൂള്‍, മടിയത്ര സ്‌കൂള്‍, ലിങ്ക് റോഡിലെ പാര്‍ക്കിങ്് ഏരിയ, വൈപ്പിന്‍പടി എന്നിവിടങ്ങളില്‍ ഒരുക്കിയിട്ടുളള പാര്‍ക്കിങ്് സ്ഥലങ്ങളില്‍ മാത്രം പാര്‍ക്ക് ചെയ്യേണ്ടതാണ്.  വൈക്കം,എറണാകുളം റൂട്ടില്‍ വൈപ്പിന്‍പടി ജങ്്ഷന്‍ മുതല്‍ വലിയകവല വരേയും, വൈക്കം കോട്ടയം റൂട്ടില്‍ വലിയകവല മുതല്‍ ചാലപ്പറമ്പ് വരെയും റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്കിങ് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ടിവി പുരം റൂട്ടില്‍ തോട്ടുവക്കം പാലം മുതല്‍ കച്ചേരിക്കവല,കൊച്ചുകവല വരെയുള്ള ഭാഗങ്ങളിലും റോഡിന് ഇരുവശങ്ങളിലും പാര്‍ക്കിങ് അനുവദിക്കില്ല. വലിയകവല മുതല്‍ അമ്പലത്തിന്റെ വടക്കേനട വരെയുള്ള ഭാഗത്തും, കൊച്ചാലുംചുവട് മുതല്‍ കൊച്ചുകവല വരെയുള്ള ഭാഗങ്ങളിലും, അമ്പലത്തിന്റെ കിഴക്കേനട മുതല്‍ ആറാട്ടുകുളങ്ങര ജങ്്ഷന്‍വരേയും ലിങ്ക് റോഡിലും, വലിയകവല മുതല്‍ കൊച്ചുകവല, കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് സ്റ്റാന്റ്, ബോട്ടുജെട്ടി, കൂടാതെ അമ്പലത്തിന്റെ പടിഞ്ഞാറെനട എന്നിവിടങ്ങളിലും റോഡുകളുടെ ഇരുവശങ്ങളിലും പാര്‍ക്കിങ്് കര്‍ശനമായി നിരോധിച്ചു. പാര്‍ക്കിങിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ അല്ലാതെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാന്‍ ഉപയോഗിച്ച് പോലിസ് നീക്കം ചെയ്യുന്നതും നിയമനടപടി സ്വീകരിക്കുന്നതുമാണെന്നും വൈക്കം പോലിസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക