|    Apr 30 Sun, 2017 10:15 pm
FLASH NEWS

കോട്ടയം നഗരത്തില്‍ കഞ്ചാവ് വില്‍പ്പന; മധ്യവയസ്‌കന്‍ പിടിയില്‍

Published : 15th November 2016 | Posted By: SMR

കോട്ടയം: നഗരത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കഞ്ചാവു വിറ്റു വന്ന ആളെ എക്‌സൈസ് പിടികൂടി. കോട്ടയം മാര്‍ക്കറ്റിനു സമീപം ചന്തക്കടവ് പാറേശ്ശേരില്‍ ജോസഫ് ആന്റണി(ജോയിപ്പന്‍-54)നെയാണ് എക്‌സൈസ് കോട്ടയം റേഞ്ച് അധികൃതര്‍ പിടികൂടിയത്. ഇയാളില്‍ നിന്നു 300 പൊതി കഞ്ചാവും പിടികൂടി. 500 മുതല്‍ 1000 രൂപയ്ക്ക് വരെയാണ് ഇയാള്‍ കഞ്ചാവ് വിറ്റുവന്നിരുന്നത്.കൂടാതെ തമിഴ്‌നാട്ടില്‍ നിന്നു കഞ്ചാവ് കൊണ്ടുവരുന്ന വരെ പിടികൂടുമ്പോള്‍ ഇവരെ ജാമ്യത്തില്‍ എടുത്തിരുന്നതും ഇയാളായിരുന്നെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. നഗരത്തില്‍ കഞ്ചാവ് എത്തിക്കുന്നതിലെ പ്രധാന കണ്ണിയാണ് ഇയാള്‍. ഇതിനുമുമ്പും സമാനമായ കേസില്‍ ഇയാള്‍ പിടിക്കപ്പെട്ടിടുണ്ട്. ഇതിന്റെ കേസുകള്‍ നടന്നു വരുന്നതിനിടെയാണ് കഞ്ചാവുമായി വീണ്ടും പിടിയിലാവുന്നത്. ഏറെനാളായി എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന പ്രതിയെ ചന്തക്കടവില്‍ നിന്നു കോടിമത എംജി റോഡിലേക്കു കയറുന്ന ഭാഗത്ത് വച്ചായിരുന്നു പിടികൂടിയത്. എക്‌സൈസ് കോട്ടയം റേഞ്ച് ഇന്‍സ്‌പെക്ടര്‍ രാകേഷ് ബി ചിറയത്ത്, പ്രിവന്റീവ് ഓഫിസര്‍ ജെയ്‌സണ്‍ ജേക്കബ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ബൈജുമോന്‍, സുരേഷ്, പ്രസീദ്, സേവ്യര്‍ എന്നിവുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day