|    Mar 2 Thu, 2017 12:15 am
FLASH NEWS

കോട്ടയം നഗരത്തിലെ ഓട്ടോകള്‍ക്ക് 10 മുതല്‍ മീറ്റര്‍ നിര്‍ബന്ധം

Published : 3rd November 2016 | Posted By: SMR

കോട്ടയം: കോട്ടയം നഗരപരിധിയില്‍ ഓടുന്ന ഓട്ടോകള്‍ക്ക് ഈ മാസം 10 മുതല്‍ മീറ്റര്‍ നിര്‍ബന്ധമാക്കിയതായി കലക്ടര്‍ സി എ ലത അറിയിച്ചു. നഗര പരിധിയില്‍ സര്‍വീസ് നടത്തുന്ന ഓട്ടോകള്‍ക്കു പുറമേ ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് നഗരത്തിലേയ്‌ക്കെത്തുന്ന ഓട്ടോകള്‍ക്കും ഇതു ബാധകമാണ്. അധിക യാത്രാക്കൂലി ഈടാക്കുന്ന ഡ്രൈവര്‍മാര്‍ വാഹന ഉടമയ്ക്കുമെതിരേ കര്‍ശന നടപടിയുണ്ടാവും. ലീഗല്‍ മെട്രോളജി വകുപ്പിന്റെ അംഗീകാരമുള്ള മീറ്ററുകളാണ് ഘടിപ്പിക്കേണ്ടത്. കോട്ടയം റെയില്‍വേ സ്റ്റേഷനിലെ പ്രീപെയ്ഡ് സംവിധാനം നിര്‍ത്തലാക്കിയത് യാത്രാക്കാരെ ദുരിതത്തിലാക്കിയിരുന്നു. പല നഗരങ്ങളിലും മീറ്റര്‍ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജില്ലയിലെ ഓട്ടോകള്‍ക്കും ഇതു ബാധകമാണെന്നും കലക്ടര്‍ പറഞ്ഞു. മീറ്റര്‍ സംവിധാനമില്ലാത്തത് യാത്രക്കാരെ ബാധിച്ചിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. 10നു ശേഷം പരിശോധന ശക്തമാക്കാനും മീറ്റര്‍ ഘടിപ്പിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കാനും കലക്ടര്‍ ജില്ലാ പോലിസ് മേധാവിക്കു  നിര്‍ദേശം നല്‍കി. മീറ്റര്‍ ഘടിപ്പിക്കുന്നതും സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ലീഗല്‍ മെട്രോളജി വകുപ്പിനും  നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഡിവൈഎസ്പിമാരായ കെ ബി സജീവ്, എസ് സുരേഷ് കുമാര്‍, റെസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍, തൊഴിലാളി സംഘടന പ്രതിനിധികള്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day