|    Jun 20 Wed, 2018 7:45 am
Home   >  Kerala   >  

കോട്ടയം ജില്ലയില്‍ നാളെ യുഡിഎഫ്, ബിജെപി ഹര്‍ത്താല്‍

Published : 28th May 2018 | Posted By: mtp rafeek


കോട്ടയം: കോട്ടയം മന്നാനത്ത് ഭാര്യ വീട്ടുകാര്‍ തട്ടികൊണ്ടുപോയതിനെ തുടര്‍ന്ന് കെവിന്‍ എന്ന ചെറുപ്പക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാളെ കോട്ടയം ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചു. നേരത്തേ ബിജെപിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍.

സംഭവത്തില്‍ പോലിസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച്ചയുണ്ടായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാന്‍ പോലിസുകാരെ മുഴുവന്‍ നിയോഗിച്ചതിനെ തുടര്‍ന്നാണ് അന്വേഷണത്തില്‍ വീഴ്ച്ച ഉണ്ടായത്. അതുകൊണ്ട് തന്നെ സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഉത്തരവാദിത്തമുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഗാന്ധിനഗര്‍ പോലിസ് സ്‌റ്റേഷനിലെ എസ്‌ഐ എംഎസ് ഷിബുവിനേയും എഎസ്‌ഐയേയും സസ്‌പെന്‍ഡ് ചെയ്യുകയും കോട്ടയം എസ്പി മുഹമ്മദ് റഫീഖിനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss