|    Jan 24 Wed, 2018 5:30 am
FLASH NEWS

കോട്ടയം-എറണാകുളം റെയില്‍പാളത്തില്‍ വിള്ളല്‍

Published : 28th February 2016 | Posted By: SMR

കടുത്തുരുത്തി: കോട്ടയം-എറണാകുളം റെയില്‍പാതയില്‍ കോതനല്ലൂര്‍ പള്ളിത്താഴെ ഗേറ്റിന് സമീപം പാളം വിട്ടകന്നു. രാവിലെ 6.45 ഓടെ സമീപവാസിയാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്.
രാവിലെ കൊല്ലത്തിന് പോയ മെമു കടന്നു പോയ ഉടനെയാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിത്. ഇയാള്‍ ഗേറ്റ് കീപ്പര്‍ പാണ്ഡ്യനെ വിവരം അറിയിച്ചു. ഇയാളാണ് കുറുപ്പന്തറ സ്റ്റേഷനില്‍ വിവരം അറിയിച്ചത്. ഇവിടെ നിന്നും ജീവനക്കാരെത്തി 7.30 ഓടെ ക്ലാമ്പ് പിടിപ്പിച്ചു താല്‍കാലികമായി പ്രശ്‌നം പരിഹരിച്ചു. തുടര്‍ന്ന് എറണാകുളത്തേക്കുള്ള മെമു ഇതുവഴി കടന്നു പോയി. ഇന്ന് ഇവിടെ റെയില്‍പാളം മുറിച്ചു നീക്കി പുതിയ പാളം സ്ഥാപിക്കും.  ഈ ഭാഗത്ത് ട്രെയിന്റെ വേഗത മണിക്കൂറില്‍ പത്ത് കിലോ മീറ്ററാക്കി നിജപ്പെടുത്തിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day