|    Jun 25 Mon, 2018 10:14 am
FLASH NEWS

കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയം പ്രവര്‍ത്തനക്ഷമമാക്കും : മന്ത്രി

Published : 10th August 2017 | Posted By: fsq

 

കോട്ടയം: കോട്ടയം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം പ്രവര്‍ത്തന ക്ഷമമാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചതായി മന്ത്രി എ സി മൊയ്തീന്‍ നിയമസഭയെ അറിയിച്ചു. സ്‌റ്റേഡിയത്തിന് ചുറ്റുമതില്‍ നിര്‍മിക്കാന്‍ കരാര്‍ നടപടികള്‍ ആരംഭിച്ചതായും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മന്ത്രി അറിയിച്ചു.മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ ഹാളിന്റെ ഔദ്യോഗിക ഉദ്ഘാടനം 2016 ഫെബ്രുവരി 28ന് നടന്നെങ്കിലും അനുബന്ധ സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നില്ല. സ്റ്റേഡിയത്തിനു ചുറ്റുമതില്‍ കെട്ടാനായി കായിക യുവജനകാര്യാലയ സ്‌പോര്‍ട്‌സ് എന്‍ജിനീയറിങ് വിഭാഗത്തിനെ ചുമതലപ്പെടുത്തി. ഈ സ്ഥാപനം ദര്‍ഘാസ് ക്ഷണിച്ച് കരാര്‍ നല്‍കി. അഗ്നിസുരക്ഷാ സംവിധാനങ്ങളിലെ നടപടികളിലെ അപാകതകള്‍ പരിഹരിയ്ക്കുന്നതിനായി കായിക യുവജനകാര്യാലയ സ്‌പോര്‍ട്‌സ് എന്‍ജിനീയറിങ് വിഭാഗം ജില്ലാ ഫയര്‍ ആന്‍ഡ് റസ്‌ക്യു ഓഫിസുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുന്നു. കൂടാതെ താല്‍ക്കാലികമായി കെട്ടിട നമ്പര്‍ ലഭ്യമായതിന്റെ അടിസ്ഥാനത്തില്‍ വൈദ്യുതി, വെള്ളം എന്നിവ ലഭിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അപേക്ഷ നല്‍കി. ഇന്‍ഡോര്‍ ഹാളിന് അഗ്‌നി സുരക്ഷാ എന്‍ഒസിയും വൈദ്യുതി, വെള്ളം കണക്ഷനുകളും ലഭിക്കുന്ന മുറയ്ക്ക് കായിക താരങ്ങളുടെ പരിശീലനത്തിനായി ഹാള്‍ ഉപയോഗിച്ചു തുടങ്ങും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss