|    Jan 21 Sat, 2017 11:08 pm
FLASH NEWS

കോട്ടപ്പള്ളിയില്‍ അക്രമം: രണ്ട്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്

Published : 14th October 2016 | Posted By: Abbasali tf

വടകര: തിരുവള്ളൂര്‍ പഞ്ചായത്തിലെ കണ്ണമ്പത്തുകരയിലുണ്ടായ  അക്രമത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ടു പേര്‍ക്കു പരിക്കേറ്റു. തിരുവള്ളൂര്‍ ഗ്രാരപ്പഞ്ചായത്ത് മുന്‍ മെംബറും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പി കെ രഗേഷ്(36), കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സി കെ ബാബു(38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. പരിക്കേറ്റ ഇരുവരെയും വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.ബൂത്ത് കമ്മിറ്റി യോഗം കഴിഞ്ഞ് മടങ്ങുന്ന വഴിയിലാണ് പതിയിരുന്ന അക്രമിസംഘം ഇവരെ ആക്രമിച്ചത്. അക്രമികള്‍ ഉപയോഗിച്ച ബൈക്ക് പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 10 ഓളം പേര്‍ക്കെതിരേ കേസെടുത്തതായി വടകര പോലിസ് അറിയിച്ചു. പ്രദേശത്ത് ഒരാഴ്ചമുമ്പ് പ്രവാസി കോണ്‍ഗ്രസ് ജില്ലാ നേതാവ് പ്രമോദ് കോട്ടപ്പള്ളിയെ സമാന രീതിയില്‍ വധശ്രമത്തിന് ഇരയാക്കിയിരുന്നു. ഈ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നതിനിടയിലാണ് രണ്ടാമത്തെ അക്രമണം നടന്നിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി, പാറക്കല്‍ അബ്ദുള്ള എംഎല്‍എ, കെ.സുധാകരന്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ സുമാബാലകൃഷ്ണന്‍, പി.എം സുരേഷ് ബാബു, എന്‍ സുബ്രഹ്മണ്യന്‍, അഡ്വ.പ്രവീണ്‍ കുമാര്‍ എന്നിവര്‍ ശക്തമായി പ്രതിഷേധിച്ചു. സംഭവത്തില്‍ തിരുവള്ളൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക