|    Nov 23 Thu, 2017 3:48 am
FLASH NEWS

കോട്ടത്തറ പ്രിയദര്‍ശിനി കോളനിയില്‍ കുടിവെള്ളക്ഷാമം രൂക്ഷം

Published : 21st April 2017 | Posted By: fsq

 

കോട്ടത്തറ: പഞ്ചായത്തിലെ പത്താം വാര്‍ഡിലുള്ള പ്രിയദര്‍ശിനി കോളനിയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. ഏക കിണറും വറ്റിയതോടെയാണ് കോളനി ജലക്ഷാമത്തിന്റെ പിടിയിലമര്‍ന്നത്. പണിയ വിഭാഗത്തിലെ ഒമ്പത് കുടുംബങ്ങളാണ് മാടക്കുന്ന് ജങ്ഷന് സമീപം പ്രധാന റോഡിനോടു ചേര്‍ന്നുള്ള കോളനിയില്‍. ആദിവാസികളുടെ പരാതിക്കൊടുവില്‍ പഞ്ചായത്ത് കോളനിയില്‍ 5,000 ലിറ്റര്‍ ശേഷിയുള്ള സംഭരണി സ്ഥാപിച്ചെങ്കിലും ആഴ്ചയില്‍ രണ്ട് ദിവസം മാത്രമാണ് ഇതില്‍ വെള്ളം നിറയ്ക്കുന്നത്. ഇത് ഗാര്‍ഹിക ആവശ്യത്തിനു കഷ്ടിയാണ്. വീടുകള്‍ വാസയോഗ്യമല്ലാത്തതും കോളനിവാസികള്‍ക്ക് പ്രയാസം സൃഷ്ടിക്കുകയാണ്. മഴക്കാലത്തിനു മുമ്പ് വീടുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്ന് പഞ്ചായത്തിനോട് ആവശ്യപ്പെടാനുള്ള ഒരുക്കത്തിലാണ് ആദിവാസികള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക