|    Feb 24 Sat, 2018 11:51 pm
FLASH NEWS

കോട്ടച്ചേരി മേല്‍പ്പാലം: ഭൂമി ഏറ്റെടുക്കല്‍ ആരംഭിച്ചു

Published : 19th January 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: കോട്ടച്ചേരി മേല്‍പ്പാലത്തിനുവേണ്ടി കണ്ടെത്തിയ രണ്ടര ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. സംസ്ഥാന റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന്‍ ലാന്റ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ അഗസ്റ്റിന്‍, മാനേജര്‍ മുഹമ്മദ് ഉവൈസ്, ഉദ്യോഗസ്ഥരായ രാജേഷ്, മാത്യു ജേക്കബ്, ബാബു, ശ്രീധരന്‍ എന്നിവര്‍ സ്ഥല പരിശോധന തുടങ്ങി. ഇതിനകം ഏറ്റെടുത്തിട്ടുള്ള കല്ലട്ര കുടുംബത്തിന്റെ സ്ഥലം പരിശോധിച്ച് മഹസറില്‍ രേഖപ്പെടുത്തി. മേല്‍പ്പാലം ആക്്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ എ ഹമീദ് ഹാജി, ഖജാഞ്ചി പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി എന്നിവര്‍ സാക്ഷികളായി ഒപ്പിട്ടു. അവശേഷിക്കുന്ന ഭൂമി 24ന് പരിശോധിക്കും. 25ന് രാവിലെ ഹൊസ്ദുര്‍ഗ് സബ് രജിസ്റ്റാര്‍ ഓഫിസില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകും. അന്നുതന്നെ നഷ്ട പരിഹാര തുകയും സ്ഥലമുടമകള്‍ക്ക് നല്‍കും.കാസര്‍കോട് ഗവ. കോളജ് വാര്‍ഷികം വിദ്യാനഗര്‍: കാസര്‍കോട് ഗവ. കോളജ് അറുപതാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ പിടിഎ, ടീച്ചിങ് ആന്റ്് നോണ്‍ ടീച്ചിങ് സ്റ്റാഫ്, ഒഎസ്എ എന്നിവരുടെ യോഗം തീരുമാനിച്ചു. ഫെബ്രുവരി മൂന്നാം വാരത്തില്‍ നടക്കുന്ന എക്‌സിബിഷനോടുകൂടി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടിക്ക് തുടക്കം കുറിക്കും. പ്രിന്‍സിപ്പല്‍ ഡോ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ടി എ ഖാലിദ് അധ്യക്ഷത വഹിച്ചു. അഡ്വ. സി എന്‍ ഇബ്രാഹീം, ഡോ. ജിജോ, സി എല്‍ ഹമീദ്, എസ് എ എം ബഷീര്‍, പ്രഫ. രാജീവന്‍, മുക്താര്‍, രാജേഷ്, ഫിറോസ് ഷാഹ്, കോളജ് യൂനിയന്‍ ചെയര്‍മാന്‍ സി ഉമ്മര്‍, ഫിറോസ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss