|    Oct 24 Tue, 2017 4:20 am
FLASH NEWS

കോട്ടച്ചേരി മേല്‍പ്പാലം വിലനിര്‍ണയം പൂര്‍ത്തിയായി; ഭൂമി ഏറ്റെടുക്കല്‍ ഉടന്‍

Published : 20th October 2016 | Posted By: SMR

കോട്ടച്ചേരി മേല്‍പ്പാലം വിലനിര്‍ണയം പൂര്‍ത്തിയായി; ഭൂമി ഏറ്റെടുക്കല്‍ ഉടന്‍
കാഞ്ഞങ്ങാട്: നിര്‍ദ്ധിഷ്ട കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലത്തിനു വേണ്ടി ഏറ്റെടുക്കുന്ന സ്വകാര്യ ഭൂമിയുടെ വില നിര്‍ണയം പൂര്‍ത്തിയായി. ജില്ലാതല പര്‍ച്ചേസിങ് കമ്മിറ്റി സ്ഥലം ഉടമകളുമായി നേരിട്ട് സംസാരിച്ചാണ് വില നിര്‍ണ്ണയിച്ചത്. തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാനതല പര്‍ച്ചേസിങ് കമ്മറ്റി വില നിര്‍ണ്ണയത്തിന് അംഗീകാരം നല്‍കുന്നതോടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കും.വര്‍ഷങ്ങളായി നിയമക്കുരുക്കിലും ചുവപ്പ് നാടയിലും കുടുങ്ങിക്കിടന്ന മേല്‍പ്പാലത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലവിലുണ്ടായിരുന്ന കേസുകള്‍ക്ക് തീര്‍പ്പായതോടെ ഒരു വര്‍ഷം മുമ്പാണ് ഏറ്റെടുക്കല്‍ നടപടികള്‍ പുനരാരംഭിച്ചത്. മന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രത്യേക താല്‍പര്യമെടുത്താണ് വില നിര്‍ണയം പൂര്‍ത്തിയാക്കിയത്. ഇന്നലെ രാവിലെ ജില്ലാ കലക്ടര്‍ ജീവന്‍ബാബു സ്ഥലം സന്ദര്‍ശിച്ച് ഭൂമി വില നിര്‍ണ്ണയിക്കുന്നതിന്റെ അവസാന വട്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി. 25 പേര്‍ക്ക് അവകാശപ്പെട്ട രണ്ടര ഏക്കര്‍ ഭൂമിയാണ് മേല്‍പ്പാലത്തിനായി ഏറ്റെടുക്കുന്നത്. ഇതില്‍ ഡോ. വിജയരാഘവനും പരേതനായ ആസ്‌ക് അബ്ദുര്‍റഹ്മാന്‍ ഹാജിയുടെ കുടുംബവും കല്ലട്ര കുടുംബവും ഭൂമി നല്‍കുന്നതിനുള്ള സമ്മത പത്രം നല്‍കിയിട്ടില്ല.എന്നാല്‍ ഇവരുടെതുള്‍പ്പെടെ മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കും. സമ്മത പത്രം നല്‍കാത്തവര്‍ വില കൂട്ടിക്കിട്ടാന്‍ കോടതിയെ സമീപിക്കുകയാണെങ്കില്‍ ഭൂമിവില കോടതിയില്‍ കെട്ടിവെക്കും. കോടതി അധികവില നിശ്ചയിക്കുകയാണെങ്കില്‍ കൂട്ടിയ വില നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥമായിരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക