|    Oct 20 Sat, 2018 11:11 pm
FLASH NEWS

കോട്ടക്കേറത്ത് പേപ്പട്ടി കടിച്ച് നാല് പേര്‍ക്ക് പരിക്ക്

Published : 8th May 2017 | Posted By: fsq

 

പാരിപ്പള്ളി:കല്ലുവാതുക്കല്‍ പഞ്ചായത്തിലെ കോട്ടക്കേറം വാര്‍ഡില്‍ പേപ്പട്ടിയുടെ കടിയേറ്റ് നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കോട്ടക്കേറം നിഖില്‍ ഭവനില്‍ നീതു(17),അഖിലാഭവനില്‍ ബാബു(55),കരവാരത്ത് വീട്ടില്‍ ശശി(58) ,അരവിന്ദാക്ഷന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് വീട്ടിനുള്ളില്‍ ടിവി കണ്ടുകൊണ്ടിരിക്കവേയാണ് നീതുവിന് കടിയേറ്റത്. വീടിന്റെ തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്നപ്പോഴാണ് ബാബുവിനും ശശിക്കും കടിയേറ്റത്. കൂടാതെ സമീപത്തെ നിരവധി വീടുകളിലെ ആടുകളെയും നായക്കളേയും കോഴികളേയും പേപ്പട്ടി കടിച്ചു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ആഴ്ച പേവിഷബാധയേറ്റ് പാരിപ്പള്ളി സ്വദേശിയായ പതിനൊന്ന് വയസുകാരന്‍ ഇന്ദ്രജിത്ത് മരണമടഞ്ഞിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss