|    Nov 16 Fri, 2018 12:55 pm
FLASH NEWS

കോട്ടക്കുന്ന് കുടില്‍കെട്ട് സമരം 100 ദിവസം പിന്നിട്ടു

Published : 15th August 2018 | Posted By: kasim kzm

കാട്ടാമ്പള്ളി: ദേശീയപാത വികസനത്തോടനുബന്ധിച്ച് കോട്ടക്കുന്നില്‍ കൂടി പോവുന്ന ബൈപാസിനെതിരേ കോട്ടക്കുന്ന് നിവാസികള്‍ നടത്തിവരുന്ന കുടില്‍ കെട്ടി സമരം നൂറുദിവസം പിന്നിട്ടു. ഇന്നലെ നടന്ന പ്രദേശവാസികളുടെ സമര സംഗമം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നൗഷാദ് ബ്ലാത്തൂര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ നിശ്ചിയിച്ച അലൈന്‍മെന്റില്‍ വിഐപികള്‍ക്കു വേണ്ടി മാറ്റംവരുത്തി തിരുത്തുന്ന അന്യായ നടപടികള്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ദേവദാസ് തളാപ്പ് മുഖ്യപ്രഭാഷണം നടത്തി. പ്രകൃതി സന്തുലിതത്വം പരിഗണിക്കാതെയുള്ള കോര്‍പറേറ്റ് സൗഹൃദ വികസന ദുരന്തത്തിന്റെ പരിണിതഫലമാണ് ഇന്ന് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും കോട്ടക്കുന്ന് എന്ന പേര് വെളുപ്പെടുത്തുന്നതു പോലെ തന്നെ ഇവിടെ നിലവിലുള്ള വലിയ കുന്നുകള്‍ ഇടിച്ച് നിരപ്പാക്കിയാണ് ബൈപാസ് നിര്‍മിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി ചെയര്‍മാന്‍ എം എ ഹംസ അധ്യക്ഷത വഹിച്ചു. സമരസമിതി ജനറല്‍ കണ്‍വീനര്‍ എന്‍ എം കോയ സമര പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ആര്‍ പി ശഫീഖ് സംസാരിച്ചു. കെ കെ നാജിയ സമരഗാനം ആലപിച്ചു. കെ കെ സുഹൈല്‍, പത്മനാഭന്‍, സിറാജ് നേതൃത്വം നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss