|    Apr 24 Tue, 2018 10:21 pm
FLASH NEWS

കോട്ടക്കുന്നില്‍ ഇനി ബലൂണ്‍ പാര്‍ക്കും

Published : 27th February 2016 | Posted By: SMR

മലപ്പുറം: കോട്ടക്കുന്നില്‍ വിസ്മയമായി ബലൂണ്‍ പാര്‍ക്ക് സന്ദര്‍ശകര്‍ക്കായി തുറന്നു. വ്യത്യസ്ത തരത്തിലുള്ള 15 കളിയുപകരണങ്ങളാണ് പാര്‍ക്കിലുള്ളത്. കുട്ടികള്‍ക്കായി ബോട്ടിങ് സൗകര്യവും പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികളോടൊപ്പമുള്ള രക്ഷിതാക്കള്‍ക്കും പാര്‍ക്കിലേക്ക് സൗജന്യ മായി പ്രവേശിക്കാം. പാര്‍ക്ക് ടൂറിസം മന്ത്രി എപി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കലക്ടര്‍ ടി ഭാസ്‌കരന്‍, പി ഉബൈദുല്ല, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ അസ്‌ലു, എക്‌സി. കമ്മിറ്റി അംഗം എം കെ മുഹ്‌സിന്‍, നഗരസഭാ കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍ പങ്കെടുത്തു. കോട്ടക്കുന്ന് സമഗ്ര മാസ്റ്റര്‍പ്ലാനിലുള്‍പ്പെട്ട പദ്ധതിയാണ് ബലൂണ്‍ പാര്‍ക്ക്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss