|    Mar 26 Sun, 2017 11:14 am
FLASH NEWS

കോട്ടക്കല്‍ ആയുര്‍വേദ സര്‍വകലാശാലയുടെ സാധ്യത പരിശോധിക്കും

Published : 1st July 2016 | Posted By: SMR

തിരുവനന്തപുരം: കോട്ടക്കല്‍ ആയുര്‍വേദ സര്‍വകലാശാലയുടെ സാധ്യത പരിശോധിക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയെ അറിയിച്ചു. എല്‍ഡിഎഫ് പ്രഖ്യാപിച്ചിട്ടുള്ള അന്താരാഷ്ട്ര ആയൂര്‍വേദ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കാര്യംകൂടി പരിഗണിച്ചായിരിക്കും സര്‍വകലാശാല സ്ഥാപിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു.
2012 ജൂലൈ 17ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് കോട്ടക്കലില്‍ ആയുര്‍വേദ സര്‍വകലാശാല സ്ഥാപിക്കാന്‍ തീരുമാനിച്ചത്. സര്‍വകലാശാലാ സ്ഥാപനവുമായി ബന്ധപ്പെട്ട് 2014 ജനുവരിയില്‍ മലപ്പുറം കലക്ടറെ സ്‌പെഷ്യല്‍ ഓഫിസറായി നിയമിച്ച് ഉത്തരവായി. പ്രാഥമിക ചെലവുകള്‍ക്കായി 25 ലക്ഷം രൂപ അനുവദിക്കണമെന്ന് സ്‌പെഷ്യല്‍ ഓഫിസര്‍ ശുപാര്‍ശ ചെയ്തിരുന്നതായും മന്ത്രി ശൈലജ അറിയിച്ചു.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ കീഴില്‍ മെറ്റീരിയല്‍ റിക്കവറി യൂനിറ്റ് എന്ന പേരില്‍ പ്രത്യേക സംവിധാനം തുടങ്ങുമെന്ന് മന്ത്രി കെ ടി ജലീല്‍ അറിയിച്ചു. സംസ്ഥാനത്ത് പാഴ്‌വസ്തുക്കള്‍ സംഭരിക്കുന്ന വ്യാപാരികളുടെ കണക്ക് സര്‍ക്കാര്‍ ശേഖരിച്ചുവരികയാണ്. ഇത് പൂര്‍ത്തിയാവുന്ന മുറയ്ക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് ഈ വ്യാപാരികളുമായി തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേക കരാര്‍ ഒപ്പിടും. വ്യാപാരികള്‍ സംഭരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഏറ്റുവാങ്ങി ഈ യൂനിറ്റുകളില്‍ റീസൈക്കിള്‍ ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പ്ലാസ്റ്റിക്കിന്റെ അമിതമായ ഉപയോഗത്തിനെതിരായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ജൂലൈ അഞ്ചിന് പ്ലാസ്റ്റിക് വിരുദ്ധ ദിനാചരണം സംഘടിപ്പിക്കുമെന്നും മന്ത്രി അിറയിച്ചു.

(Visited 28 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക