|    Jul 22 Sat, 2017 4:06 am
FLASH NEWS

കോടേരിച്ചാലില്‍ സിപിഎം -ലീഗ് സംഘട്ടനം; വീടിന് നേരെ ബോംബേറ്

Published : 27th May 2016 | Posted By: SMR

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപ്പഞ്ചായത്തിലെ കോടേരിച്ചാലില്‍ ലീഗ് അനുഭാവിയുടെ വീടിനു നേരെ സിപിഎം പ്രവര്‍ത്തകര്‍ നാടന്‍ ബോംബെറിഞ്ഞു. കോണ്‍ക്രീറ്റ് വീടിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്.
ലീഗ് അനുഭാവിയായ നെല്ലിയുള്ളപറമ്പില്‍ മൊയ്തീനിന്റെ വീടിനു നേരെയാണ് ആക്രമണം നടന്നത്. കോടേരിച്ചാല്‍ കനാല്‍ പാലത്തിനടുത്ത് പലചരക്ക് കച്ചവടം നടത്തിവരികയാണ് മൊയ്തീന്‍. കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകരുമായി ചെറിയതോതില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു.
ഇതാണ് വീടാക്രമിക്കാന്‍ കാരണമെന്നറിയുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30ഓടെയാണ് ഉഗ്രശബ്ദത്തില്‍ ബോംബ് വീണത്. വീടിന്റെ വരാന്തയ്ക്കും ഭിത്തിക്കും തകരാര്‍ സംഭവിച്ചു. ടൈല്‍ ചെയ്ത ഭാഗങ്ങള്‍ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്.
പേരാമ്പ്ര സിഐ മണിയുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം സ്ഥലത്തെത്തി.
വടകരയില്‍ നിന്നു ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. സംഭവത്തെതുടര്‍ന്ന് കോടേരിച്ചാല്‍ അങ്ങാടിയില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആചരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക