|    Jan 23 Mon, 2017 8:12 am

കോടിയേരിയ്‌ക്കെതിരെ കേസെടുക്കില്ലെന്ന വാര്‍ത്ത തെറ്റാണെന്ന് ഡിജിപി

Published : 31st July 2016 | Posted By: mi.ptk

Loknath-Behera-

തിരുവനന്തപുരം: വിവാദ പ്രസംഗത്തില്‍ കോടിയേരിയ്‌ക്കെതിരെ കേസെടുക്കേണ്ടെന്ന് നിയമോപദേശം ലഭിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.എജിയും അഭിഭാഷകരും നല്‍കിയ നിയമോപദേശത്തിന്റെയും സുപ്രീം കോടതി വിധികളുടെയും അടിസ്ഥാനത്തില്‍ കോടിയേരിയ്‌ക്കെതിരെ കേസെടുക്കേണ്ടെന്ന് ഡിജിപി തീരുമാനത്തിലെത്തിയതായി നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇങ്ങനെ ഒരു നിയമോപദേശം ലഭിച്ചിട്ടില്ലെന്ന് ഡിജിപി പറഞ്ഞു.
പയ്യന്നൂരില്‍ കോടിയേരി നടത്തിയ പ്രംഗമാണ് വിവാദമായത്. അടിയ്ക്കാനായി വരുന്നവരുടെ മുന്നില്‍ സ്തംഭിച്ച് നില്‍ക്കരുതെന്നും തിരിച്ചടിയ്ക്കണമെന്നുമായിരുന്നു കോടിയേരിയുടെ പ്രസംഗം. പാടത്തെ പണിയ്ക്ക് വരമ്പത്ത് കൂലികിട്ടുമെന്ന് ബിജെപിയും ആര്‍എസ്എസും മനസിലാക്കണമെന്നും ആര്‍എസ്എസ് അക്രമം പ്രതിരോധിയ്ക്കാന്‍ രാഷ്ട്രീയ വിദ്യാഭ്യാസത്തോടൊപ്പം കായിക പരിശീലനവും ആവശ്യമാണെന്നുമായിരുന്നു കോടിയേരിയുടെ പ്രസംഗം.
കോടിയേരിയുടെ പ്രസംഗം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും അതിനാല്‍ കേസെടുക്കണമെന്നും കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പ്രസംഗത്തിന്റെ പൂര്‍ണ രൂപം വായിക്കാന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ ഉത്തരവിടുകയായിരുന്നു. സംഭവത്തില്‍ നിയമോപദേശം ലഭിച്ച ശേഷമായിരിക്കും കേസെടുക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക എന്നും പറഞ്ഞിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 218 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക